Tag: death
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കാണാതായ പേരാമ്പ്ര സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍
പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ മരുതേരി സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25ന് പുലര്‍ച്ചെ മുതല്‍ ആശുപത്രിയില്‍നിന്ന് കാണാതായി. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച
ആ ചിരി മാഞ്ഞു; നടൻ ഇന്നസെന്റ് ഇനി ഓർമ്മ
കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10:45 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു അദ്ദേഹം. മാര്‍ച്ച് മൂന്നിനായിരുന്നു ശാരീരിക അസ്വസ്ഥതകള്‍ കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാന്‍സറിന് നേരത്തെയും ചികിത്സതേടിയ അദ്ദേഹം രോഗത്തെ അതിജീവിച്ച്
തൃശൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരണം നാളെ വിവാഹം നടക്കാനിരിക്കെ
തൃശൂര്‍: തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂര്‍ ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു) ആണ് മരിച്ചത്. ഇരുപത്താറ് വയസ്സായിരുന്നു. ബുധനാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു നിധിന്‍. അവിടെ നിന്നും സുഹൃത്തുക്കളോടൊപ്പം കനോലി കനാലില്‍ ബോട്ടിങ് നടത്തുകയും ശേഷം കനാലില്‍ കുളിക്കാന്‍
പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 22 കാരിക്ക് ദാരുണാന്ത്യം
പെരിന്തല്‍മണ്ണ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ടാണ് അപകടം. എം.ഇ.എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയും ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെയും നിര്‍മ്മലയുടെയും മകളുമായ അല്‍ഫോന്‍സയാണ് (സ്‌നേഹ മോൾ) മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അല്‍ഫോന്‍സയ്‌ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ വന്നൂക്കാരന്‍ അശ്വിനെ (21) പരിക്കുകളോടെ സ്വകാര്യ
തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു
എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപം വയലില്‍ രതീഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. തിരുവങ്ങൂർ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതനായ ഗോപിയുടെയും ദേവിയുടെയും മകനാണ്. സഹോദരന്‍ ജിതേഷ് കഴിഞ്ഞ വര്‍ഷം അസുഖം ബാധിച്ച് മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സൗദിഅറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
റിയാദ്: ബഹ്റൈനിൽ സന്ദർശന വിസ പുതുക്കാൻ പോയി മടങ്ങുന്ന വഴിയില്‍ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് യുവതി മരിച്ചു. റിയാദിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ മരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. ഖൈറുന്നിസയുടെ
ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 20 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ.ടി.സി.ടി ആര്‍ട്‌സ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം. വിജയ് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നിലായി ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. കൊല്ലം ഭാഗത്ത്
അമല്‍ കൃഷ്ണയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ നാട്; മേപ്പയ്യൂരില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. അമല്‍ കൃഷ്ണയുടെ മരണത്തില്‍ അനുശോചിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ പരിസരത്ത് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, ഏരിയ സെക്രട്ടറി അമല്‍ജിത്ത്,
കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്
ആനക്കുളത്ത് യുവാവ് ട്രെയിനില്‍ നിന്ന് വീണത് സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷം; ഒരാളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലീസ്, വീഡിയോ ദൃശ്യം ലഭിച്ചു
കൊയിലാണ്ടി: ആനക്കുളത്ത് ഞായറാഴ്ച രാത്രി യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷമാണ് യുവാവ് പുറത്തേക്ക് വീണത് എന്നാണ് സംശയിക്കുന്നത്. യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദേശിയെ കോഴിക്കോട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി പതിനൊരയോടെയാണ് അപകടമുണ്ടായത്. മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന്