Tag: CPM

Total 103 Posts

റെഡ് വളണ്ടിയർമാരുടെ ​ഗാർഡ് ഓഫ് ഓർണർ, വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര; എം.വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനൊരുങ്ങി കൊയിലാണ്ടി

കൊയിലാണ്ടി: ചെങ്കൊടികളും ചുവപ്പ് മേലാപ്പുമണിഞ്ഞ് ജനകീയ പ്രതിരോധ ജാഥയ്ക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകാൻ ഒരുങ്ങി ന​ഗരം. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് നിന്ന് നാടൻ കലാരൂപങ്ങളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ ജാഥാലീഡറെ തുറന്ന വാഹനത്തിൽ വരവേൽക്കും. നാളെ വെെകീട്ട് 4 മണിക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കൊയിലാണ്ടിയിലെത്തുക.

സേലം രക്തസാക്ഷി ദിനം ആചരിച്ച് ചെങ്ങോട്ടുകാവിലെ സി.പി.എം

ചെങ്ങോട്ടുകാവ്: സേലം രക്തസാക്ഷി ദിനം ആചരിച്ച് സി.പി.എം. ചെങ്ങോട്ടുകാവിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സി.പി.എം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. ഞാണംപൊയിലിൽ നടന്ന രക്തസാക്ഷി ദിന പൊതുയോഗം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ കർഷകസംഘം മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

സി.പി.എം നേതാവും മുൻ എംഎൽഎയുമായ സി.പി കുഞ്ഞ് അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എംഎല്‍എയുമായ സി.പി കുഞ്ഞു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ വാപ്പയാണ്. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ടിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, സി.പി.എം

‘നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്തുക’; ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം ധർണ്ണ

കൊയിലാണ്ടി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ സി.പി.എം കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിലാണ് പ്രതിഷേധ ധർണ്ണ നടന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.വിശ്വൻ മാസ്റ്റർ,

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്. സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ),

നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍

ചെങ്ങോട്ടുകാവിലെ പഴയകാല സി.പി.എം പ്രവർത്തകൻ കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്: കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പഴയകാല സി.പി.എം പ്രവർത്തകനും ബിൽഡിങ് കോൺട്രാക്ടറുമായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ഷാജി കെ.എം (ബില്‍ഡിങ് കോണ്‍ട്രാക്റ്റര്‍, ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി അംഗം), രേഖ സുദര്‍ശന്‍, പരേതനായ സിംലേഷ്. മരുമകന്‍: സുധര്‍മ്മന്‍. സഹോദരങ്ങള്‍: മാധവി, അശോകന്‍, പരേതരായ ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, കാര്‍ത്യായനി, ശ്രീധരന്‍, ചന്ദ്രിക.

‘പാലത്തിന്റെ ഉയരം അഞ്ച് മീറ്റർ മാത്രം, ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയില്ല, മുത്താമ്പി-അരിക്കുളം റോഡിലെ അടിപ്പാതയുടെ ഉയരം കൂട്ടണം’; സിപിഎം പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ ഉയരക്കുറവ് പരിഹരിക്കണമെന്നാവശ്യവുമായി സിപിഎം. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നാളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്യും. മണമല്‍ ഭാഗത്താണ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത്. ബൈപ്പാസിന് ഉയരക്കുറവുണ്ടാവില്ലെന്നും വലിയ വാഹനങ്ങള്‍ കടന്നു

തെങ്ങില്‍ നിന്ന് വീണ് കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും

സി.പി.എം പ്രവർത്തകരായ സ്ത്രീകൾക്കെതിരെ വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം: ഒള്ളൂർ സ്വദേശിയായ യുവാവിനെതിരെ പരാതി

ഉള്ളിയേരി: വാട്‌സ്ആപ് വഴി ശബ്ദസന്ദേശം പ്രചരിപ്പിച്ച് സ്ത്രീകളെ അപമാനിച്ച യുവാവിനെതിരെ പരാതി. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിച്ച ഒള്ളൂര്‍ സ്വദേശിയായ യുവാവിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരെ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുന്ന സ്ത്രീകള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്നും, ഒരു പ്രത്യേക സമുദായത്തില്‍പെട്ടവര്‍ മൂന്നും നാലും പ്രസവിച്ചു