Tag: CPM

Total 103 Posts

പ്രിയ സഖാവിനെ അനുസ്മരിച്ച് നാട്; കൊയിലാണ്ടിയിലെ മുൻ സി.പി.എം നേതാവ് വി.പി.ഗംഗാധരൻ മാസ്റ്റർ അനുശോചനയോഗം

കൊയിലാണ്ടി: സി.പി.എം മുൻ നേതാവായ വി.പി.ഗംഗാധരൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് അനുശോചന യോഗം നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.സി.ബാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ബാബുരാജ് എന്നിവർ സംസാരിച്ചു.  എൻ.കെ.ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിന് കെ.ടി.സിജേഷ് അധ്യക്ഷനായി.

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി.പ്രശാന്ത്

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിനായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. സി.പി.എം അംഗവും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.പ്രശാന്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് വിജയിച്ച ചേലിയ ടൗണ്‍ വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ്

‘ജലാശയങ്ങൾ സംരക്ഷിക്കുക’; സി.പി.എമ്മിന്റെ നേതൃത്വത്തിൽ പുളിയഞ്ചേരി കുളം ശുചീകരിച്ചു (വീഡിയോ)

കൊയിലാണ്ടി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുളം ശുചീകരിച്ചു. സി.പി.എമ്മിന്റെ ആനക്കുളം ലോക്കലിന് കീഴിലുള്ള മുണ്ട്യാടിത്താഴെ ബ്രാഞ്ചിലെ പുളിയഞ്ചേരി കുളമാണ് പാർട്ടി പ്രവർത്തകർ ശുചീകരിച്ചത്. പായൽ നിറഞ്ഞ് ഇറങ്ങാൻ കഴിയാത്ത നിലയിൽ അപകടാവസ്ഥയിലായിരുന്നു പുളിയഞ്ചേരി കുളം. സി.പി.എം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, നാലാം വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ, എം.കെ.ബാബു, സുരേഷ് എ.കെ, സിനേഷ് കെ.ടി, വലിയാട്ടിൽ

വേളം കാക്കുനിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ആരോപണം

വേളം: വേളം കാക്കുനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറി ഭാസ്‌ക്കരന്റെ വീടിന് നേരെയും സിപിഎം പ്രവര്‍ത്തകന്‍ കിഴക്കയില്‍ രാജേഷിന്റെ വീടിന് നേരെയുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ വീടിന് നേരം പടക്കം എറിയുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഭാസ്‌ക്കരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിയുന്നത്.

പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ

പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി. എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍

വ്യാപക പ്രതിഷേധം; ത്രിപുരയിൽ ജനനേതാക്കളെ ആക്രമിച്ച് ബി.ജെ.പി, പ്രതിഷേധവുമായി കൊയിലാണ്ടിയിലെ സി.പി.എം പ്രവർത്തകരും

കൊയിലാണ്ടി: ത്രിപുര സന്ദർശിച്ച ജനപ്രതിനിധികളെ ബി.ജെ.പി. പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ. മൂഹമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.വിശ്വൻ, കെ.ദാസൻ, ഏരിയാ സെകട്ടറി ടി.കെ.ചന്ദ്രൻ, കെ.ഷിജു, സി.അശ്വനി ദേവ്, എന്നിവർ നേതൃത്യം നൽകി. ത്രിപുരാ സന്ദർശനം നടത്തിയ എളമരം കരിം എം.പി

പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു

തിക്കോടി: പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. സി.പി.എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു. പരേതരായ മൊയ്തീന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: മെഹറുന്നീസ. മകന്‍: ആദില്‍. മരുമകള്‍: ഷബ്‌ന. സഹോദരങ്ങള്‍: അബൂട്ടി, ഇസ്മായില്‍, മറിയം, ഫൗസിയ, ജാസ്മിന്‍. മൃതദേഹം തിക്കോടി മീത്തലെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍

മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.

ചെങ്കടലായി കൊയിലാണ്ടി; എം.വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഉജ്വല വരവേല്‍പ്പ്

കൊയിലാണ്ടി: സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല വരവേൽപ്പ്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് സ്റ്റേഡിയത്തിലെ സ്വീകരണവേദിയിലേക്ക് ഒഴുകിയെത്തിയത്. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് നിന്ന് നാടൻ കലാരൂപങ്ങളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെയാണ് ജാഥാലീഡറെ തുറന്ന വാഹനത്തിൽ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. അഞ്ഞൂറിലധികം റെഡ് വളണ്ടിയർമാരുടെ ​ഗാർഡ് ഓഫ് ഓർണർ സ്വീകരിക്കിച്ചാണ് അദ്ദേഹം വേദിയിലേക്ക്

പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസും, പരാതി

പേരാമ്പ്ര: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. ചക്കിട്ടപ്പാറ മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡി.ഡി.ഇ ക്ക് പരാതി നല്‍കി. പേരാമ്പ്രയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിരോധ ജാഥയിലേക്കാണ് സ്‌കൂള്‍ ബസ് ഉപയോഗിച്ചിരിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തകരെയാണ്