Tag: Covid
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1749 പേര്‍ ചികിത്സയില്‍
കോഴിക്കോട്: കേരളത്തില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു. രോഗലക്ഷണങ്ങളുമായി നിലവില്‍ 1749 പേര്‍ ചികിത്സയിലാണുളളത്. എറണാകുളം ,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഈ ജില്ലകളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും ആശുപത്രികളില്‍ എത്തുന്നവരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഐസോലേഷന്‍, ഐ.സി.യു
കൊവിഡില്‍ കേരളം കണ്ട മനുഷ്യസ്നേഹി; ആകെയുള്ള സമ്പാദ്യം വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്‍കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനൻ അന്തരിച്ചു
കണ്ണൂര്‍: ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്ത് മലയാളികളെ വിസ്മയിപ്പിച്ച ബീഡിത്തൊഴിലാളി ചാലാടന്‍ ജനാര്‍ദനന്‍ (65) അന്തരിച്ചു. കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്‌സീന്‍ ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര്
ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായി പഠനം
യു.എസ്: ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായി പഠനം. ഇത് സംബന്ധിച്ച് മിയാമി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പീഡിയാട്രിക് ജേണലാണ് പ്രസിദ്ധീകരിച്ചത്. വാക്‌സിനുകള്‍ ലഭ്യമാകുന്നതിന് മുമ്പ് 2020ല്‍ കോവിഡിന്റെ ഡല്‍റ്റ വകഭേദം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഈ കുഞ്ഞുങ്ങള്‍ ജനിച്ചത്. കോവിഡ് ബാധിച്ച അമ്മമാരുടെ കുഞ്ഞുങ്ങളിലാണ്
അറുപത് വയസുപിന്നിട്ടവർ കരുതൽ ഡോസ് എടുക്കണം; നിർദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: അറുപത് വയസ് കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു.7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13
ആശങ്കയുയർത്തി കോവിഡ്; ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്
ന്യൂഡല്‍ഹി: കൊവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് പരിശോധന നടത്തേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തി റിപ്പോര്‍ട്ട്
രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള കലോത്സവം, ആവേശത്തോടെ പൂര്‍ത്തിയാവുന്ന ഒരുക്കങ്ങള്‍; അവസാന നിമിഷം കോവിഡ് വിനയാവുമോ?
കോഴിക്കോട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുകയാണ്. മത്സരാര്‍ഥികളായ വിദ്യാര്‍ഥികള്‍ക്ക് പുറമെ നാടിന്റെ ഏറ്റവും വലിയ കലാമാമാങ്കത്തെ ആവേശത്തോടെ വരേവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും. എന്നാല്‍ കോവിഡിന്റെ ബി.എഫ്. 7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് കോവിഡ്
അതിവേഗം പടരുന്ന കോവിഡ് വകഭേദം ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു; രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധന, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് പേര്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കുന്ന ബി.എഫ്.7 രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ
”കോവിഡ് മനുഷ്യനിര്‍മ്മിതം, ആദ്യം ദിനം മുതലേ ചൈനയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു, ആ കാഴ്ച എന്ന ഭയപ്പെടുത്തി”; വെളിപ്പെടുത്തലുമായി വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞന്റെ പുസ്തകം
ന്യുഡല്‍ഹി: കോവിഡ് മനുഷ്യനിര്‍മ്മിത വൈറസ് ആയിരുന്നോ എന്ന ലോകത്തിന്റെ സംശയം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി ചൈനയിലെ വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞന്റെ പുതിയ പുസ്തകം. വുഹാന്‍ ലാബില്‍ റിസേര്‍ച്ച് ചെയ്തിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഹഫാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോവിഡ് മനുഷ്യനിര്‍മ്മിത വൈറസാണെന്നും വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ചോര്‍ന്നതാണെന്നുമാണ് അദ്ദേഹം പറയുന്നത്. സാംക്രമിക രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന
കരുതല്‍ നഷ്ടമാകുന്നു, വീണ്ടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ജില്ലയില്‍ പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നു
കോഴിക്കോട്: ജില്ലയില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. കരുതല്‍ ഇല്ലാതാകുന്നതാണ് ഇതിന് കാരണമാകുന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതോടെ മുഖാവരണം ഒട്ടുമിക്കവരും പാടേ ഉപേക്ഷിച്ചു. ഇതും അസുഖം വ്യാപിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നുണ്ട്. നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ 150-200 പേരുടെ വര്‍ധനയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ
ബിഎ.2.75; ഇന്ത്യയില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന് പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. BA.2.75 ആണ് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. BA.. 2.75 ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണെന്നും പിന്നീട് 10 രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയെന്നും ഡബ്ല്യു.എച്ച്.ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ ഈ