Tag: Congress

Total 139 Posts

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു

അരിക്കുളം: അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിയുന്നു. ഭാര്യ പരേതയായ കിഴക്കെ കാവുതേരി വത്സല. മക്കള്‍: അമ്പിളി (അംഗന്‍വാടി, ഞാണംപൊയില്‍), ഉഷ മേലമ്പത്ത് (ധനലക്ഷ്മി ഫിനാന്‍സ് അരിക്കുളം). മരുമക്കള്‍: അനില്‍കുമാര്‍ (പൊയില്‍ക്കാവ് ), വേണു മേലമ്പത്ത്. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ (മധുര),

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വായ മൂടി കെട്ടി പ്രതിഷേധിച്ചു

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയതിനെതിരെ കൊയിലാണ്ടിയിലും പ്രധിഷേധം. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടി കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാര്‍, മഠത്തില്‍ നാണു, രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, കെ.പി. വിനോദ് കുമാര്‍, കെ. സുരേഷ് ബാബു, കേളോത്ത് വത്സരാജ്, പി.വി. സതീശന്‍,

രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി. കഴിഞ്ഞ ദിവസം പുറത്ത് വന്ന കോടതി വിധിയെ തുടര്‍ന്നാണ് വയനാട് ലോക്‌സഭാ അംഗമായ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. വിധി വന്ന വ്യാഴാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നുവെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവില്‍ പറയുന്നു. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ

പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ട് ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമായ പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പാലോളികുനി രാമൻ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പഴയകാല കോൺഗ്രസ് പ്രവർത്തകനും അരനൂറ്റാണ്ടോളം ശബരിമല ദർശനം നടത്തിയ ഗുരുസ്വാമിയുമാണ്. ഭാര്യ: പരേതയായ മാളു. മക്കൾ: ചന്ദ്രൻ, നാരായണൻ, പ്രസന്ന. മരുമക്കൾ: ശ്രീധരൻ, ബേബി, ശോഭ. സഹോദരൻ: പരേതനായ ഒണക്കൻ. സഞ്ചയനം തിങ്കളാഴ്ച നടക്കും.

കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം; കൊയിലാണ്ടി നഗരസഭാ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് പ്രതിഷേധം

കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം. വൈസ് ചെയർമാൻ ബജറ്റ് അവതരിപ്പിക്കവെ കറുത്ത മാസ്ക് ധരിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ചെങ്കിലും

‘കൈകൾ കോർത്ത് മുന്നേറാം’; കീഴരിയൂരിലെ സ്വന്തം ബൂത്തിൽ ഗൃഹസന്ദർശനം നടത്തി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ

കീഴരിയൂർ: കൈകൾ കോർത്ത് മുന്നേറാം (ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ) എന്ന കോൺഗ്രസിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള ഗൃഹസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂരിൽ നടന്നു. ഗൃഹസന്ദർശന പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ നിർവഹിച്ചു. കീഴരിയൂരിലെ സ്വന്തം ബൂത്തായ 131-ാം ബൂത്തിലാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത്

ആദ്യം നിയമനം, പിന്നെ അനധികൃതമായി ക്രമപ്പെടുത്തൽ; യു.ഡി.എഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജ്യനൽ സഹകരണ ബാങ്കിലെ എട്ട് നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ

നടുവണ്ണൂർ: യുഡിഎഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജണൽ സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ. വിവധ തസ്തികകളിലേക്കുള്ള എട്ട് പേരുടെ നിയമനമാണ് റദ്ദാക്കിയത്. സംവരണതത്വങ്ങളും സഹകരണ രജിസ്ട്രാറിൽ നിന്നുള്ള അനുമതിയും സഹകരണനിയമപ്രകാരമുള്ള പത്രപരസ്യങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയതെന്ന് കാണിച്ച് ഉദ്യോഗാർഥിയായ ശരത്ത് കിഴക്കേടത്ത് സഹകരണ വകുപ്പിനും സഹകരണ ഓംബുഡ്സ്‌മാനും പരാതി

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരിക്കുളം വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു

അരിക്കുളം: അരിക്കുളം ഊട്ടേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: നിഷ, നിധീഷ്, നികേഷ്. മരുമക്കള്‍: ബാബു, ശ്രീജ. സഹോദരങ്ങള്‍: ലീല സുര.

ഡി.സി.സി പ്രസിഡന്റിന്റെ വാക്കിന് പുല്ലുവിലയോ?, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ തോൽവി, കൊയിലാണ്ടിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു. ഇന്നലെ നടന്ന കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഗ്രൂപ്പ് പോരിന്റെ പരസ്യമായ പ്രകടനമായി മാറി. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയ്‌ക്കെതിരെ കോൺഗ്രസിലെ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ നിർത്തുകയും ഈ സ്ഥാനാർത്ഥി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. വി.പി.ഭാസ്‌കരനെയാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത്. അവസാന നിമിഷം എ ഗ്രൂപ്പ് കെ.പി.വിനോദ്