Tag: Congress
കോൺഗ്രസ് നേതാവായിരുന്ന കൊടക്കാട്ട് ബാബു മാസ്റ്ററെ അനുസ്മരിച്ചു
കൊയിലാണ്ടി: മണ്ഡലം കോൺസ്റ്റ് പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൊടക്കാട്ട് ബാബു മാസ്റ്ററുടെ ഇരുപത്തിഎട്ടാം ചരമവാർഷികം ആചരിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.സുധാകരൻ, നടേരി ഭാസ്കരൻ, പി.കെ.പുരുഷോത്തമൻ, എം.കെ.ബാലകൃഷ്ണൻ, എം.വി.സുരേഷ് പഞ്ഞാട്ട്, ഉണ്ണികൃഷ്ണൻ, ബാബു കൊറോത്ത് എന്നിവർ പങ്കെടുത്തു. Also Read:
ഏക്കാട്ടൂര്‍ തിയ്യറോത്ത് കോയക്കുട്ടിയുടെ ആടുകള്‍ക്കിനി ഹൈടെക് കൂട്ടില്‍ സുരക്ഷിത താമസം; ഒരു ലക്ഷം രൂപ ചെലവഴിച്ച് കൂട് നിര്‍മ്മിച്ചു നല്‍കി പ്രദേശത്തെ കോണ്‍ഗ്രസ്
മേപ്പയ്യൂര്‍: പൊളിഞ്ഞുവീഴാറായ മരക്കൂടില്‍ കഴിഞ്ഞിരുന്ന ആടുകള്‍ക്ക് ഇനി ഹൈടെക് കൂട്ടില്‍ സുരക്ഷിതരായി കഴിയാം. പത്തു വര്‍ഷത്തിലധികമായി ആട് കൃഷി ഉപജീവന മാര്‍ഗമാക്കിയ ഏക്കാട്ടൂര്‍ തിയ്യറോത്ത് കോയക്കുട്ടിക്കാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട് നിര്‍മ്മിച്ച് നല്‍കിയത്. അടച്ചുറപ്പുള്ള കൂടില്ലാത്തതിനാല്‍ ആടു കൃഷി പ്രതിസന്ധിയിലാതോടെയാണ് സഹപ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി നാട്ടുകാരുടെ സഹായത്തോടെ
രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം: ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. രാഹുലിന്റെ ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന്
സ്വാതന്ത്ര്യദിന പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം നൽകിയില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി; മുമ്പൊരിക്കൽ നൽകിയപ്പോൾ ഭവിഷ്യത്ത് അനുഭവിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കീഴരിയൂർ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാര മന്ദിരം വിട്ട് നൽകിയില്ല എന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കീഴരിയൂർ സി.കെ.ജി സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന പതിനാറാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ പരിപാടിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത്
മൂടാടിയിലെ കോൺഗ്രസ് നേതാവ് കണിയാങ്കണ്ടി രാധാകൃഷ്ണന്റെ അമ്മ ജാനകി അമ്മ അന്തരിച്ചു
കൊയിലാണ്ടി: മൂടാടിയിലെ കോൺഗ്രസ് നേതാവ് കണിയാങ്കണ്ടി രാധാകൃഷ്ണന്റെ അമ്മ ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ശാരദ, രാധാകൃഷ്ണൻ കണിയാങ്കണ്ടി (പയ്യോളി ബ്ലോക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, മൂടാടി മണ്ഡലം മുൻ പ്രസിഡന്റ്, ചേമഞ്ചേരി റൂറൽ ഹൗസിങ് സൊസൈറ്റി വെെസ് പ്രസിഡന്റ്), ബാബു, സുരേഷ്, സുമ. മരുമക്കൾ: ഷീബ,
ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു
പേരാമ്പ്ര: എൻ.ജി.ഓ അസോസിയേഷൻ മുൻജില്ലാ നേതാവും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. നാരായണി ആണ് ഭാര്യ. മക്കൾ: ഭൂപേഷ് റാം, ബിബിൻ റാം, ബിർജിസ് റാം. മരുമകൾ: ജിംഷ. സഹോദരി: കല്യാണി. [bot1]
നാളുകൾ നീണ്ടു നിന്ന സംഘർഷങ്ങൾ; പ്രതിഷേധങ്ങൾ, ഹർത്താൽ; വാർത്തകളിൽ നിറഞ്ഞ മുത്താമ്പി ടൗണിലെ കോണ്‍ഗ്രസ് കൊടിമരം ഒടുവിൽ പൊതുമരാമത്ത് വകുപ്പ് പൊലീസ് സഹായത്തോടെ പൊളിച്ചു മാറ്റി
കൊയിലാണ്ടി: മുത്താമ്പിയിൽ ദിവസങ്ങളോളം സംഘർഷാവസ്ഥ സൃഷ്ടിച്ച് സംസ്ഥാന തലത്തിലുൾപ്പടെ ശ്രദ്ധ നേടിയ കൊടിമരം പൊതുമരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. മുത്താമ്പി ടൗണിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്സ് കൊടിമരമാണ് പൊലീസ് സഹായത്തോടെ മാറ്റിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് കൊടിമരം പൊളിച്ചു മാറ്റിയത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പോലീസിന്റെ സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതര്‍ കൊടിമരം
‘സംസ്ഥാന സർക്കാറിന്റെ ഉത്തരവിലൂടെ നഷ്ടമായത് കൊയിലാണ്ടിക്കായുള്ള നാല് കോടി രൂപ’; നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ യു.ഡി.എഫ്. കൗൺസിലർമാർ അവതരിപിച്ച പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയിൻ്റെ നൻസ് ഫണ്ട്
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസിന്റെ ഉമ്മ പി.എം.ബീബി അന്തരിച്ചു
കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസിന്റെ ഉമ്മ പി.എം.ബീബി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ പി.സാദിരിക്കോയയുടെ ഭാര്യയാണ്. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം പുതിയങ്ങാടി കോയാ റോഡ് ജമാഅത്ത് പള്ളിയില്‍ നടക്കും.