Tag: CCTV Video

Total 26 Posts

അരങ്ങാടത്ത് പ്രിന്‍സ് ബാറിന് മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാവ്; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

കൊയിലാണ്ടി: അരങ്ങാടത്ത് പ്രിന്‍സ് ബാറിന് മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നും ബാഗ് മോഷ്ടിച്ച യുവാവിനെ പൊലീസ് തിരയുന്നു. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. തുവ്വക്കോട് സ്വദേശിയുടെ ബാഗാണ് നഷ്ടപ്പെട്ടത്. പണി ഉപകരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം

മലപ്പുറത്ത് ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്; അക്രമത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ടി.എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അമിതവേഗത്തിലെത്തി വളവ് തിരിച്ചു, ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വയനാട് മക്കിമലയിലുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്, അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മാനന്തവാടി: വയനാട് ജില്ലയിലെ മക്കിമലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. തലപ്പുഴയില്‍ നിന്ന് മക്കിമലയിലേക്ക് പോകുകയായിരുന്ന ജീപ്പാണ് കൂനം കുരിശ് കവലയില്‍ വച്ച് അപകടത്തില്‍ പെട്ടത്. മക്കിലമല സ്വദേശികളായ റാണി (53), ശ്രീലത (45) സന്ധ്യ (20), ബിന്‍സി (26), വിസ്മയ (12), ജീപ്പ് ഡ്രൈവര്‍

സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി; വൈത്തിരിയിലെ അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കല്‍പ്പറ്റ: വൈത്തിരിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ബസ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാനായി

ചെങ്ങോട്ടുകാവിൽ വിദ്യാർത്ഥിനിക്ക് നേരെ കുരച്ചു ചാടി തെരുവുനായ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: ഒഴിയാതെ തെരുവ് നായ ശല്ല്യം. ഇന്ന് രാവിലെ ചെങ്ങോട്ടുകാവിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ നായ ചാടി വന്നു. സമയോചിതമായ ഇടപെടലിലൂടെ അക്രമണമേൽക്കാതെ രക്ഷപെട്ടു. ചെങ്ങോട്ടുകാവ് മലബാർ ചിപ്പ്സിനു മുൻപിൽ വെച്ച് ഇന്ന് രാവിലെ എട്ടരയ്ക്കും എട്ടേ മുക്കാലിനുമിടയ്ക്കാണ് സംഭവം. നടന്നു പൊയ്ക്കൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ നേരെ നായ ചാടി അടുക്കുകയായിരുന്നു. ഓടി രക്ഷപെട്ട കുട്ടി സമീപത്തെ

തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങളില്‍ നാല് യുവാക്കള്‍ (വീഡിയോ കാണാം)

തിക്കോടി: തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. നാല് പേരാണ് മോഷണ ശ്രമം നടത്തിയത്. ഇവര്‍ കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. തിക്കോടിയിലെ ഫാന്‍സി കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത്. ഷട്ടര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ ഇവര്‍ അടുത്തുള്ള പച്ചക്കറി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദ്ദനേറ്റു, മൂന്ന് പേര്‍ ആശുപത്രിയില്‍; ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഒരു സംഘം അക്രമികളുടെ ക്രൂരമര്‍ദ്ദനം. സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ തടഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മൂന്ന് സുരക്ഷാ ജീവനക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒരു പുരുഷനും സ്ത്രീയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന്

‘കനത്ത മഴ ആയിരുന്നു, കറന്റും ഇല്ലായിരുന്നു, വെളിച്ചം കണ്ട് സംശയം തോന്നി നോക്കിയപ്പോൾ ആരെയും കണ്ടില്ല, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ വീടിനോടു ചേർന്ന് നടക്കുന്നത് കാണുന്നത്, കള്ളനെ കണ്ട പകപ്പ് ഇനിയും മാറിയിട്ടില്ല’; പാലകുളത്ത് മോഷണ ശ്രമം നടന്ന വീട്ടുടമയുടെ സഹോദരൻ സുബൈർ പാലക്കുളം പറയുന്നു

കൊയിലാണ്ടി: ‘കള്ളനെ കണ്ട് പകച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടടുത്ത് ജ്യേഷ്ഠൻ പാലക്കുളം മാണിക്കോത്ത് അഷ്‌റഫിന്റെ വീടിന്റെ പരിസരത്ത് വെളിച്ചം കണ്ട് ഞാൻ ചെന്ന് നോക്കിയിരുന്നു, എന്നാൽ ഒന്നും കണ്ടില്ല പിന്നീട് സംശയം തോന്നി സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ വീടിന്റെ കൂടെ പരിസരത്തു കൂടെ നടക്കുന്നത് കണ്ടത്. പതിനൊന്നേ മുക്കാലോടെയായിരുന്നു കള്ളൻ ഇവിടെ എത്തിയത്.’ പാലകുളത്ത്

തീ പിടിച്ചത് പുലർച്ചെ അഞ്ചേമുക്കാലോടെ; കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

എലത്തൂർ: കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ബേക്കറിയിലെ അപ്പക്കൂടിന് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. കാട്ടിലപ്പീടികയിലെ കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.

പാലക്കാട് മേലാമുറിയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

പാലക്കാട്: മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പാലക്കാട് കാണിക്കാമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പതിനൊന്ന് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴായിരുന്നു അപകടം. അപകടം നടന്നതിന് പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടി മറിഞ്ഞുവീണ ഓട്ടോറിക്ഷ പൊന്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം