Tag: CCTV Video

Total 26 Posts

കണ്ണൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യക്കുപ്പികള്‍ എടുക്കുന്നതിനിടെ റാക്ക് ജീവനക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞുവീണു; സി.സി.ടി.വി ദൃശ്യം സമൂഹമാധ്യങ്ങളില്‍ വൈറല്‍ (വീഡിയോ കാണാം)

കണ്ണൂര്‍: ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യക്കുപ്പികള്‍ എടുക്കുന്നതിനിടെ റാക്ക് ജീവനക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായി. കണ്ണൂര്‍ ജില്ലയിലെ താവത്തുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലാണ് സംഭവം. മദ്യമെടുക്കുന്ന ജീവനക്കാരന്റെയും സമീപമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്റെയും ദേഹത്തേക്കാണ് മദ്യക്കുപ്പികള്‍ വച്ചിരുന്ന റാക്ക് മറിഞ്ഞു വീണത്. കഴിഞ്ഞ ദിവസം നടന്നത് എന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

ഉള്ളിയേരിയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: നിയന്ത്രണം വിട്ട് പായുന്ന കാറിന്റെ അപകടത്തിന് തൊട്ട് മുമ്പുള്ള ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

ഉള്ളിയേരി: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം ഇന്ന് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിന് തൊട്ടുമുമ്പുള്ള സി.സി.ടി.വി ദൃശ്യം പുറത്ത്. അപകടത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം വിട്ട് പായുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ജോലിക്കായി യാത്ര പറഞ്ഞിറങ്ങി, തിരിച്ചെത്തുന്നത് നിശ്ചലമായി; ഉള്ളിയേരിയിൽ വാഹനാപകടത്തിൽ മരിച്ച കോതമംഗലം സ്വദേശിയായ യുവാവിന്റെ

അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു, യാത്രക്കാരി തെറിച്ചത് പത്തടിയിലേറെ ഉയരത്തിലേക്ക്, ഭര്‍ത്താവിന് ദാരുണാന്ത്യം; കുറ്റിപ്പുറത്തെ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം

കുറ്റിപ്പുറം: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കുറ്റിപ്പുറം മഞ്ചാടിയിലാണ് ദാരുണമായ അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും;

ബൈക്കും കാറും കൂട്ടിയിടിച്ചതോടെ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചു വീണു; കന്നൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

ഉള്ളിയേരി: കന്നൂരില്‍ ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംസ്ഥാനപാതയില്‍ കന്നൂര്‍ അങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടര്‍ന്ന് ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രണൂബ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍

ദൈവത്തിന്റെ കൈയുമായി കൂടപ്പിറപ്പ്; ചങ്ങരംകുളത്ത് വീട് വൃത്തിയാക്കുന്നതിനിടെ മുകള്‍നിലയില്‍ നിന്ന് താഴെ വീണ യുവാവിനെ കൈപ്പിടിയിലൊതുക്കി രക്ഷിച്ച് സഹോദരന്‍; സി.സി.ടി.വി ദൃശ്യം കാണാം

ചങ്ങരംകുളം, മലപ്പുറം: വീടിന്റെ ടെറസില്‍ നിന്ന് തെന്നി താഴേക്ക് വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. സ്വന്തം സഹോദരനാണ് യുവാവിന് രക്ഷകനായത്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് ഒതളൂരിലാണ് സംഭവം. ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്. വീട് വൃത്തിയാക്കാനായി ടെറസിന് മുകളില്‍ കയറിയതായിരുന്നു ഷഫീഖ്. ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീഖ് കാല്‍ വഴുതി

തൃശൂരിൽ സ്കൂട്ടർ യാത്രികൻ ടോറസ് ലോറിക്കടിയിൽ പെട്ടു; യാത്രികനുമായി ലോറി മീറ്ററുകളോളം നീങ്ങി; രക്ഷപ്പെട്ടത് അത്ഭുതകരമായി; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

തൃശൂര്‍: എടമുട്ടത്ത് ലോറിക്കിടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനു ലഭിച്ചു. ഇന്നുരാവിലെ ഒമ്പതരയോടെ എടമുട്ടം സെന്ററിലായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികനുമായി ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നീങ്ങിയെങ്കിലും ദുരന്തം ഒഴിവായി. ചെന്ത്രാപ്പിന്നി ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികന്‍. യാത്രക്കിടെ