ബൈക്കും കാറും കൂട്ടിയിടിച്ചതോടെ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചു വീണു; കന്നൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


ഉള്ളിയേരി: കന്നൂരില്‍ ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംസ്ഥാനപാതയില്‍ കന്നൂര്‍ അങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടര്‍ന്ന് ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രണൂബ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രണൂബിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രണൂബിനൊപ്പമുണ്ടായിരുന്ന ഉള്ളിയേരി മഷ്ണാങ്കോട്ട് അഖില്‍ (23) ചികിത്സയില്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പ്രണൂബിന്റെ മൃതദേഹം കക്കഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എളേടത്ത് പറമ്പത്ത് പ്രകാശന്റെയും അനിതയുടെയും മകനാണ് പ്രണൂബ്. ഭാഗ്യയാണ് ഭാര്യ. സഹോദരന്‍ അനൂപ്.

വീഡിയോ കാണാം: