അരങ്ങാടത്ത് പ്രിന്‍സ് ബാറിന് മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാവ്; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കൊയിലാണ്ടി: അരങ്ങാടത്ത് പ്രിന്‍സ് ബാറിന് മുമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നും ബാഗ് മോഷ്ടിച്ച യുവാവിനെ പൊലീസ് തിരയുന്നു. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.

തുവ്വക്കോട് സ്വദേശിയുടെ ബാഗാണ് നഷ്ടപ്പെട്ടത്. പണി ഉപകരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുക.

വീഡിയോ കാണാം: