Tag: Calicut Medical College
കോഴിക്കോട് മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജം; പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം പ്രവർത്തനം തുടങ്ങുക മൂന്ന് ദിവസങ്ങൾക്ക് ശേഷം
കോഴിക്കോട്: മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമായി. ഇവിടേക്ക് രാവിലെ മുതൽ രോഗികൾ എത്തി തുടങ്ങി.പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നുള്ള ഉപകരണങ്ങളടക്കം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൊട്ടിത്തെറിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് തന്നെ മാറ്റി. 3 ദിവസത്തിനകം പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും പ്രവർത്തന സജ്ജമാക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; മൂന്നുപേര്‍ മരിച്ചത് ശ്വാസംകിട്ടാതെയെന്ന ആരോപണവുമായി ടി.സിദ്ദിഖ്, ഇന്നലെ മരിച്ച അഞ്ചുപേരുടെ മരണകാരണം വിശദീകരിച്ച് പ്രിന്‍സിപ്പല്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഇവരില്‍ രണ്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധന ഇന്ന് നടക്കും. മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍, വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പാടി സ്വദേശി നസീറയും മറ്റൊരാളുമാണ് മരിച്ചത്. മൂന്ന് പേരുടെ മരണം ശ്വാസം
അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു
കൊയിലാണ്ടി: അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജ്ഞാതൻ മരിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബദരിയ പള്ളിക്ക് സമീപത്ത് വച്ചാണ് അയാളെ അവശനിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെളുത്ത നിറമാണ്. ഏകദേശം 55 വയസ് തോന്നിക്കുന്ന ഇയാൾക്ക്
ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി
കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്‌നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തണം, വടകര സ്വദേശിയായ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് പ്രതിയെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. മെഡിക്കല്‍ കോളജില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയാണ് പീഡനത്തിനിരയായത്. ഇതേ ആശുപത്രിയിലെ അറ്റന്‍ഡറായ ശശീന്ദ്രനാണ് പ്രതി. യുവതിയെ പരാതി പിന്‍വലിക്കാന്‍
വടകര സ്വദേശി പ്രതിയായ ഐ.സി.യുവിലെ പീഡനം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ, ഒരാളെ പിരിച്ചുവിട്ടു
കോഴിക്കോട്: വടകര സ്വദേശി ശശീന്ദ്രന്‍ പ്രതിയായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസില്‍ രോഗിയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയില്‍ ആറ് ജീവനക്കാര്‍ക്കെതിരെ അടിയന്തര നടപടി. ഗ്രേഡ് ഒന്ന് അറ്റന്റര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് അറ്റന്റര്‍മാരായ പി.ഇ.ഷൈമ, ഷജുല, നേഴ്സിങ്ങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നീ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്യുകയും
കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടിക്കല്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ മരിച്ചു
തിക്കോടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിക്കോടി കോടിക്കല്‍ സ്വദേശി അന്‍വര്‍ സാദിഖ് ആണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. ശനിയാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. അന്‍വര്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്‍വര്‍ മരണത്തിന് കീഴടങ്ങിയത്. കോടിക്കല്‍ അനസ് തങ്ങളുടെയും
കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി മൊഴി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദേശ വനിത പീഡനത്തിന് ഇരയായതായി പരാതി. കൊറിയന്‍ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് മതിയായ
പെണ്‍കുട്ടികള്‍ക്ക് രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേകം അനുമതിയോടെ പോകാം; കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കോഴിക്കോട്: വനിതാ ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേക അനുമതിയോടെ പോകാമെന്ന് ഹൈക്കോടതി വിധിച്ചു. ഹര്‍ജിക്കാര്‍ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്ന് അഭിനന്ദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി തീര്‍പ്പാക്കിയത്. പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ ക്യാമ്പസിലേക്ക് പോകാന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ അനുമതി മതിയെന്ന് കോടതി വിധിയില്‍