Tag: Calicut Medical College

Total 20 Posts

‘പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിന്? ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രമെന്തേ?’ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റല്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടികളെ ഹോസ്റ്റലുകളില്‍ പൂട്ടിയിടുന്നത് എന്തിനാണെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം അവര്‍ക്ക് മാത്രം എന്തിനെന്നും ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരഗണിക്കുന്നത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത ഒരു സമയക്രമം പെണ്‍കുട്ടികള്‍ക്ക് മാത്രമായി എന്തടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് കോടതി ചോദിച്ചു. ക്യാമ്പസുകള്‍ക്കുള്ളിലെ ഹോസ്റ്റലിലെ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ എക്സ് സർവ്വീസ് ലീഗിന്റെ റാലിയും ധർണ്ണയും

കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റാലിയും ധർണ്ണയും നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്ത് നിന്ന് ആരംഭിച്ച റാലി കൊയിലാണ്ടി സ്ക്വയറിലെത്തി തിരിച്ച് താലൂക്ക് ആശുപത്രിക്ക് സമീപമെത്തിയ

എരിയുന്ന വയറുകൾക്ക് ആശ്വാസമായി ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി കാപ്പാട് മേഖലാ കമ്മിറ്റി (വീഡിയോ കാണാം)

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട കാപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്. പൊതിച്ചോറുമായി കാപ്പാട് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം പാർട്ടി ലോക്കൽ

മത്സരയോട്ടത്തിന് ഒടുവില്‍ അപകടം; കോഴിക്കോട് രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കോഴിക്കോട്: മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ്-തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസല്‍, സ്‌കൈലാര്‍ക്ക് എന്നീ ബസ്സുകള്‍ക്കാണ് പിടിവീണത്. രണ്ട് ബസ്സുകളുടെയും ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മത്സരയോട്ടത്തിനിടെ ബസ്സുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദ്ദനേറ്റു, മൂന്ന് പേര്‍ ആശുപത്രിയില്‍; ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഒരു സംഘം അക്രമികളുടെ ക്രൂരമര്‍ദ്ദനം. സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ തടഞ്ഞുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മൂന്ന് സുരക്ഷാ ജീവനക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒരു പുരുഷനും സ്ത്രീയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന്

എം.പി ഫണ്ടനുവദിച്ചിട്ടും പുതിയ ആംബുലന്‍സ് വാങ്ങിയില്ല; 20 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണ് രോഗിയുടെ ജീവന്‍ കവര്‍ന്നതെന്ന വിമര്‍ശനവുമായി എം.കെ.രാഘവന്‍ എം.പി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വാതില്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ചാശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി. ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ചിട്ടും ആശുപത്രി അധികൃതര്‍ പുതിയ ആംബുലന്‍സ് വാങ്ങിയില്ലെന്ന് എം.പി കുറ്റപ്പെടുത്തി. ‘ആംബുലന്‍സ് വാതില്‍ തുറക്കാനാകാത്തതിനാല്‍ രോഗി മരിച്ചത് ബീച്ചാശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. 2021 ജൂണില്‍ തന്റെ

‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ

കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ

കോഴിക്കോട് വരുന്നു അഞ്ഞൂറ് കോടി രൂപ ചെലവില്‍ അവയവമാറ്റത്തിന് മാത്രമായി അത്യാധുനിക ആശുപത്രി; ശുപാര്‍ശയ്ക്ക് സര്‍ക്കാറിന്റെ അംഗീകാരം, രാജ്യത്തെ ആദ്യ സംരംഭം

കോഴിക്കോട്: അവയവമാറ്റത്തിന് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി കോഴിക്കോട് വരുന്നു. അഞ്ഞൂറ് കോടി രൂപ ചെലവില്‍ അത്യാധുനികവും സമഗ്രവുമായ സംവിധാനങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ രണ്ടേക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുക. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പാളിച്ചകള്‍ പരിഹരിക്കുക, സ്വകാര്യ ആശുപത്രികളിലെ കൊള്ള തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നവജാതശിശുവിനെ മാറി നല്‍കിയെന്ന പരാതിയുമായി വടകര സ്വദേശികള്‍; ഡി.എന്‍.എ പരിശോധനയ്‌ക്കൊരുങ്ങി മാതാപിതാക്കള്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ മാറിനല്‍കിയെന്ന പരാതിയില്‍ ഡി.എന്‍.എ പരിശോധനക്കൊരുങ്ങി മാതാപിതാക്കള്‍. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ മാറിനല്‍കിയെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്. വടകര സ്വദേശികളായ ദമ്പതികളാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ ആറിനാണ് വടകര സ്വദേശിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മയോട് ആണ്‍കുഞ്ഞാണെന്ന് ഡ്യൂട്ടി നഴ്‌സ് അറിയിച്ചതായി പിതാവ്

‘എംബാം ചെയ്തിരുന്നതിനാല്‍ ജീര്‍ണ്ണിച്ചിരുന്നില്ല, മുഖം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു’; വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത അബ്ദുള്‍ അസീസ് പറയുന്നു

കോഴിക്കോട്: ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. ഒളവണ്ണയിലെ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ അബ്ദുള്‍ അസീസാണ് മൃതദേഹം പുറത്തെടുത്തത്. ദുരൂഹ മരണങ്ങളിലും അപകട