Tag: Boat
വടകര ചെരണ്ടത്തൂര്‍ തേക്കണ്ടി കനാലില്‍ വള്ളം മറിഞ്ഞ് അപകടം; രണ്ട് പേര് മരിച്ചു
വടകര: ചെരണ്ടത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. വടക്കെ വലിയകണ്ടി സുധീറിന്റെ മകന് ആദിദേവ്(17), കേക്കണ്ടി സുധീറിന്റെ മകന് ആദി കൃഷ്ണ(17) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഭിമന്യൂവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനാലിന്റെ വശങ്ങളിലുള്ള കണ്ടല്‍ച്ചെടിയില്‍ പിടിച്ചതിനാലാണ് അഭിമന്യു രക്ഷപ്പെട്ടത്. അഭിമന്യുവിന്റെ നിലവിളി കേട്ടാണ് കരയിലുള്ളവര്‍ ഓടിക്കൂടിയത്. അപകട വിവരം കരയിലുള്ളവര്‍ അറിയാന്‍ വൈകിയതിനാല്‍
”പണി പാളിയ ബോട്ടാണ്, ആള് ലോഡായാല്‍ പണി പാളും” താനൂരില്‍ ബോട്ടപകടത്തിന് മുമ്പ് അറ്റ്ലാന്റിക് ബോട്ടിന്റെ അപകടസാധ്യതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്
താനൂര്‍: ഇരുപത്തിരണ്ട് പേരുടെ ജീവന് പൊലിയാന്‍ കാരണമായ അറ്റ്ലാന്റിക് എന്ന ബോട്ടിന്റെ ഘടന സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കുന്നതിന്റെ വീഡിയോ പുറത്ത്. ബോട്ടിന്റെ അടിഭാഗം വീതി കുറവാണെന്നും അടിഭാഗത്തെ വീതിയ്ക്കൊത്ത ഉയരമല്ല ബോട്ടിനുള്ളതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. ” അടിവീതിയില്ല. പണി പാളിയ ബോട്ടാണിത്. അടിയ്ക്ക് കണക്കാക്കിയുള്ള ഹൈറ്റ് അല്ല. ഹൈറ്റ്
ദുരന്തഭൂമിയായി താനൂർ; ബോട്ടപകടത്തിൽ പൊലിഞ്ഞത് 22 ജീവനുകൾ, മരിച്ചവരിൽ കൂടുതലും കുട്ടികൾ
മലപ്പുറം: താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവറിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വിവിധ ആശുപത്രികളിലായി പത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം നടന്നത്. നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7),
‘അകലാപ്പുഴയിൽ വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ യുവാക്കളെ രക്ഷിച്ചത് മറ്റു ബോട്ടുകാർ’; ടൂറിസം പദ്ധതിക്കെതിരെ നടത്തുന്നത് വ്യാജ പ്രചരണം, ടൂറിസം വികസനത്തിന് തടയിടാൻ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിത ശ്രമമെന്ന് ആരോപണം
തിക്കോടി: ‘അകലാപ്പുഴയിൽ ചെറു ഫൈബർ തോണി എടുത്ത് തുഴഞ്ഞ് 4 യുവാക്കൾ തുഴയുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ബാക്കി മൂന്നു പേരെയും കരയ്ക്കെത്തിച്ചത് ബോട്ടുകാരാണ്. ശിക്കാര ബോട്ടിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് അവരെ രക്ഷപെടുത്താൻ സാധിച്ചത്. എന്നാൽ ഇതേ അപകടത്തെ മുൻനിർത്തി റവന്യൂ അതൃകൃതർക്ക് നിരന്തരം പരാതികൊടുത്ത് ഈ ടൂറിസം മേഖലയെ തന്നെ ഇല്ലാതാക്കാൻ
പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. നാല് പേര് സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റൻ തിരമാലകളും’; ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തിൽ അപകട സ്ഥലത്തു നിന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു ; സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കാണാം
കൊയിലാണ്ടി: ‘രാവിലെ ആറുമണിയോടെയായിരുന്നു മൂവരും കൂടെ കടലിൽ പോയത്, ഒൻപത് മണിയോടെ വള്ളം മുങ്ങി അപകടം സംഭവിച്ചതായി ഞങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു’. ‘ഇന്ന് ശക്തമായ കാറ്റുണ്ടായിരുന്നു, കൂറ്റൻ തിരമാലകളും’ ഉരുപുണ്യകാവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന മൽസ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മീൻപിടിക്കുന്നതിനിടയിൽ കൂറ്റൻ തിരയിൽപ്പെട്ട്
മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം
കോഴിക്കോട്: മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം. മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നിനാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകല്ലേ!! മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; ജൂലൈ നാലുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം
കോഴിക്കോട്: കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ നാലുവരെ മത്സ്യബന്ധത്തിന് പോകരുതെന്ന് ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നാണ് അറിയിപ്പ്. പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍: 01-07-2022 മുതല്‍ 03-07-2022 വരെ: കന്യാകുമാരി തീരം,
മുന്നറിയിപ്പ് ലംഘിച്ച് വള്ളം കടലിലിറക്കി; ചൊമ്പാല ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് ഒരു മരണം
വടകര: ചോമ്പാല ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. മടപ്പള്ളി സ്വദേശി മാളിയേക്കല്‍ മഹമ്മൂദാണ് (64) മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നതെന്ന് ചോമ്പാല കോസ്റ്റല്‍ പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഹാര്‍ബറില്‍ നിന്നും വള്ളം അധികദൂരം നീങ്ങും മുമ്പേ അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹാര്‍ബറിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ
സി.സി.ടി.വി ദൃശ്യങ്ങള്‍ തുണച്ചു; ബേപ്പൂരില്‍ മീന്‍പിടിത്ത ബോട്ടുകളിലെ ബാറ്ററി മോഷ്ടിച്ച മുഖ്യപ്രതി അറസ്റ്റില്‍
ബേപ്പൂര്‍: മീന്‍പിടിത്ത ബോട്ടുകളിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചാലിയം അരയന്‍വളപ്പില്‍ ഫവാസിനെയും (25) ബാറ്ററികള്‍ വാങ്ങിയ ചാലിയം പഞ്ചാരന്റെ പുരക്കല്‍ കുഞ്ഞിമൊയ്തീനെയും (70) ബേപ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചാലിയം മീന്‍പിടിത്ത കേന്ദ്രത്തില്‍ നങ്കൂരമിടുന്ന ബോട്ടുകളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുകയായിരുന്നു. പ്രതികള്‍ മോഷ്ടിച്ച ബാറ്ററികളുമായി പോകുന്ന ദൃശ്യം തൊട്ടടുത്ത ബോട്ടിലെ സി.സി.ടി.വി ക്യാമറയില്‍