Tag: Balussery

Total 52 Posts

ബാലുശ്ശേരിയില്‍ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സഞ്ചരിച്ച ബസിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

ഉള്ള്യേരി: നവകേരള സദസ്സിനായി പോകുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചീമുട്ടയെറിയാന്‍ ശ്രമിച്ചു. കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേക്ക് പോകവെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കൊയിലാണ്ടിയിലേക്ക് പോകവെ തിരുവങ്ങൂരില്‍വെച്ച് ബസിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്

ബാലുശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ലഹരി മാഫിയയുടെ ആക്രമണം; അസിസ്റ്റന്റ് കമ്മീഷണർക്ക് പരിക്ക്

ബാലുശ്ശേരി: ബാലുശ്ശേരിയിൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ടിഎം ശ്രീനിവാസനാണ് മർദ്ദനമേറ്റത്. എക്‌സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേഹം. മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീനിവാസന് നേരെ ലഹരി മാഫിയ സംഘം

നവംബര്‍ 25ലെ പരീക്ഷയ്ക്ക് ബാലുശ്ശേരി ഗവ.ഗേള്‍സ് എച്ച്.എസ്.എസ് പരീക്ഷാകേന്ദ്രത്തില്‍ നിന്നും ഒഴിവാക്കിയതായി പി.എസ്.സി; വിശദാംശങ്ങള്‍ അറിയാം

ബാലുശ്ശേരി: പി.എസ്.സി നവംബര്‍ 25ന് നടത്തുന്ന പരീക്ഷയ്ക്ക് ബാലുശ്ശേരി ഗവ ഗേള്‍സ് എച്ച്.എസ്.എസിന് പരീക്ഷാകേന്ദ്രത്തില്‍ നിന്ന് ഒഴിവാക്കി. അന്നേദിവസം ബാലുശ്ശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നവകേരള സദസ്സ് നടക്കുന്നതിനാലാണ് പരീക്ഷാകേന്ദ്രം മാറ്റുന്നതെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പ്രസ്തുത കേന്ദ്രത്തിന്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ 1477210 മുതല്‍ 1477449 വരെയുള്ള 240 ഉദ്യോഗാര്‍ത്ഥികള്‍ ജി.എച്ച്.എസ്.എസ്

വീട്ടില്‍ എം.ഡി.എം.എ ഒളിപ്പിച്ച നിലയില്‍; കാക്കൂര്‍, ചേളന്നൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

ബാലുശ്ശേരി: എം.ഡി.എം.എ യുമായി കാക്കൂര്‍, ചേളന്നൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. കാക്കൂര്‍ പിസി പാലം ചന്ദനചാലില്‍ വീട്ടില്‍ സി.സി.ആദര്‍ശ്(29), ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടി പുറായില്‍ വീട്ടില്‍ അബു ഷഹമില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് രണ്ടിടത്തായി നടത്തിയ പരിശോധനയിലാണ് 6.05, ഗ്രാം 3.72 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. സര്‍ക്കിള്‍

ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിന്റെ മഹാത്മാ പുരസ്‌കാരം ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്

കൊയിലാണ്ടി: ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ മഹാത്മാ പുരസ്‌ക്കാരം ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്. 10,001 രൂപയും ഗാന്ധി ശില്പവും പ്രശസ്തിപത്രവും ഉള്‍പെടുന്നതാണ് പുരസ്‌ക്കാരം. ഗാന്ധിയനും കേരള മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡന്റുമാണ്. ബാലുശ്ശേരിയില്‍ ഒക്ടോബര്‍ രണ്ടാം വാരം പുരസ്‌കാര സമര്‍പ്പണം നടക്കുമെന്ന് ബാപ്പുജി ട്രസ്റ്റ് ചെയര്‍മാന്‍ ടി.പി. ബാബുരാജ്, കണ്‍വീനര്‍ എന്‍.പ്രഭാകരന്‍, ട്രഷറര്‍ രാജന്‍ എന്നിവര്‍ പറഞ്ഞു.

കഞ്ചാവുമായി ബാലുശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. ബാലുശ്ശേരി ആലാത്തുംപൊയില്‍ വീട്ടില്‍ ടി.സി.അര്‍ജുന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കര്‍ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 137 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പടിഞ്ഞാറത്തറ എസ്.ഐ കെ.ഷറഫുദ്ദീന്റെ

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ ബാലുശ്ശേരിയില്‍ അപകടത്തില്‍ പെട്ടു

ബാലുശ്ശേരി: മുസ്ലിം ലീഗ് നേതാവ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്താണ് സംഭവം. ബഷീറലി തങ്ങള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് മുന്നില്‍ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബഷീറലി തങ്ങള്‍ക്ക് കാര്യമായ പരിക്കൊന്നുമില്ല. മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ അദ്ദേഹത്തിന്റെ

നിപ നിയന്ത്രണങ്ങള്‍ നിലവിലിരിക്കെ കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സെലക്ഷന്‍ ട്രയല്‍; പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു

ബാലുശ്ശേരി: നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് കിനാലൂരില്‍ നടത്തിയ ജില്ല അത്ലറ്റിക് ടീമിന്റെ സെലക്ഷന്‍ നിര്‍ത്തിവെപ്പിച്ചു. കിനാലൂരിലെ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീം സെലക്ഷന്‍. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന്‍ നിര്‍ത്തിയത്. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18 അണ്ടര്‍ 20 സീനിയര്‍ എന്നീവിഭാഗങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍

ബാലുശ്ശേരി മഞ്ഞപ്പാലത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം തിരുവോട് സ്വദേശിയുടേത്

ബാലുശ്ശേരി: ബാലുശ്ശേരി മഞ്ഞപ്പാലത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. തിരുവോട് സ്വദേശി ആകാശ് (24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പാലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

ഉള്ള്യേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിന് 5.75കോടി; ബാലുശ്ശേരിയിലെ 12 ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനായി 11.8 കോടി രൂപയുടെ പദ്ധതികള്‍

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിലെ ആരോഗ്യ മേഖലയുടെ വികസനത്തിന് 11.8 കോടി രൂപയുടെ പദ്ധതികള്‍. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിരക്ഷക്കായി അനുവദിച്ച ഫണ്ടില്‍ ബാലുശ്ശേരി മണ്ഡലത്തിലെ 12 ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തും. ഉള്ളിയേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 5.75 കോടിയുടെ നിര്‍മ്മാണ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ഇതിനായി