Tag: Argentina

Total 22 Posts

അര്‍ജന്റീനയ്ക്ക് വേണ്ടി വിതുമ്പിയ നിബ്രാസ് ദുബായിലെത്തി; ഇന്ന് രാത്രി ഖത്തറിലെത്തി നേരിട്ട് കളി കാണും

തൃക്കരിപ്പൂര്‍: പ്രാഥമിക റൗണ്ടില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് തേങ്ങിക്കരയുമ്പോഴും ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ തൃക്കരിപ്പൂര്‍ മണിയനോടിയിലെ മുഹമ്മദ് നിബ്രാസ് ഇന്ന് രാത്രി ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ കളി കാണും. നിബ്രാസ് ഈ ആഴ്ച ആദ്യം ദുബായില്‍ എത്തിയിരുന്നു. ഇന്ന് രാത്രി നടക്കുന്ന അര്‍ജന്റീന-നെതര്‍ലാന്റ് ക്വാര്‍ട്ടര്‍ മത്സരം കാണാന്‍ റോഡ് മാര്‍ഗം

കോട്ടയത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കോട്ടയം: കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വീണ്ടും ദുരന്തം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ അറുപുറ കൊറ്റമ്പാടം അമീന്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അമീന് വൈദ്യുതാഘാതമേറ്റത്. അമീന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഷോക്കേറ്റത്. രണ്ട്

ഓസീസിനെ 2-1 ന് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍; 1000-ാമത് മത്സരത്തില്‍ മെസി അടിച്ചത് കിടിലന്‍ ഗോള്‍, ലോകകപ്പിലെ മെസിയുടെ ഒമ്പതാമത് ഗോള്‍ (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും ജൂലിയന്‍ അല്‍വരാസിന്റെയും ഗോളുകളുടെ ചിറകേറിയാണ് അര്‍ജന്റീന ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കിക്കൊണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഓസ്‌ട്രേലിയയെ 2-1 നാണ് മെസിയും കൂട്ടരും വീഴ്ത്തിയത്. മുപ്പത്തിയഞ്ചാം മിനുറ്റിലാണ് ആരാധകര്‍ കാത്തിരുന്ന മെസിയുടെ ആ സുന്ദര ഗോള്‍ പിറന്നത്. മെസിയുടെ തന്നെ ഫ്രീകിക്കില്‍

ആദ്യ പരാജയത്തിന് ശേഷം വിജയത്തോടെ സൗദിക്ക് മുന്നിൽ, മെക്‌സിക്കോയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്, പ്രീക്വാർട്ടർ സാധ്യത നിലനിർത്തി അർജന്റീന

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ്

അനീതിക്കെതിരെ വിരൽ ചൂണ്ടാൻ കരുത്തായി ശരീരത്തിൽ ഫിഡൽ കാസ്ട്രോയും ചെ ഗുവേരയും, മനസ് നിറയെ ഫുട്ബോൾ; അർജന്റീനിയൻ ഇതിഹാസതാരം ഡീഗോ മറഡോണയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്

കന്മന ശ്രീധരൻ നവംബർ 25 ലോകകപ്പിലെ മറഡോണയുടെ അഭാവം നൊമ്പരമുണർത്തുന്ന ഓർമ്മദിനം. 2020 നവംബർ 25 നാണ് ഫുട്ബോൾ ഇതിഹാസം കാലത്തിന്റെ ചുവപ്പ് കാർഡ് കണ്ട് ജീവിതക്കളം വിട്ടൊഴിഞ്ഞത്. പത്തൊമ്പതാം വയസ്സിൽ യൂത്ത് ലോക കപ്പ് കിരീടം നാട്ടിലെത്തിച്ച അർജന്റീനയുടെ നായകൻ. 1982 മുതൽ 1994 വരെ നാല് തവണ ലോകകപ്പിൽ ബൂട്ട് കെട്ടി. മറഡോണ

‘ഞങ്ങള്‍ക്ക് ഫ്‌ളക്‌സ് അടിക്കാനല്ലേ അറിയൂ, കപ്പടിക്കാന്‍ അറിയില്ലല്ലോ…’; സൗദി അറേബ്യയോടുള്ള അപ്രതീക്ഷിത ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ട്രോള്‍ മഴയേറ്റ് അർജന്റീന (ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിക്കാം)

കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയോടെ പരാജയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷം ഒരു കാര്യം ഉറപ്പായും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കെതിരായ ട്രോള്‍ പ്രളയം. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ തുറക്കുമ്പോള്‍ മനസിലാകുന്നത്. ട്രോളുകള്‍ ചിത്രങ്ങളായും വീഡിയോകളായും ഉണ്ടായിക്കൊണ്ടിരിക്കുകയും പ്രചരിക്കുകയുമാണ്. ട്രോള്‍ ഗ്രൂപ്പുകളിലും സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളിലുമാണ് പ്രധാനമായും

ആവേശം നിരാശയ്ക്ക് വഴിമാറി; ഹൃദയം തകർന്ന് അർജന്റീന ആരാധകർ, കൊല്ലം മന്ദമംഗലത്തെ കളിയാവേശത്തിൽ നിന്ന്

കൊയിലാണ്ടി: ലോകമെങ്ങുമുള്ള അർജന്റീന ആരാധകർക്ക് നിരാശയുടെ ദിനമായിരുന്നു ഇന്ന്. ലോകത്ത് മറ്റാരെക്കാളും അർജന്റീനയെ നെഞ്ചേറ്റുന്ന കേരളത്തിലെ ആരാധകരും ഇന്ന് ദുഃഖത്തിന്റെയും ഞെട്ടലിന്റെയും ആഘാതത്തിലാണ്. കൊയിലാണ്ടിയിലെ അർജന്റീനയുടെ ആരാധകരും മത്സരശേഷം വലിയ നിരാശയിലാണ്. എന്നാൽ നിരാശയുടെ ആഴങ്ങളിലുള്ളപ്പോഴും പ്രതീക്ഷ കൈവിടാതെ ഇക്കുറി മെസി കപ്പുയർത്തുമെന്ന ശുഭാപ്തി വിശ്വാസവും ആരാധകർ പങ്കുവയ്ക്കുന്നു. കൊല്ലം മന്ദമംഗലത്തെ ചെന്താര വായനശാല ഒരുക്കിയ

മെസ്സിക്കൊപ്പമുള്ള ഫ്ലെക്സ് വരെ വെച്ച് കാത്തിരിന്നു; ഞെട്ടിക്കുന്ന തോല്‍വി സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞ് കൂരാച്ചുണ്ടിലെ കുഞ്ഞ് ആരാധകന്‍ ഡാനി:സമാധാനിപ്പിച്ച് ബ്രസീല്‍ ആരാധികയായ ഉമ്മ (വീഡിയോ കാണാം

കൂരാച്ചുണ്ട്: അര്‍ജന്റീനയുടെ ഞെട്ടിക്കുന്ന പരാജയം താങ്ങാനാവാതെ അലറിക്കരയുന്ന ഒരു കുഞ്ഞ് അര്‍ജന്റീനാ ഫാന്‍. ആരാധകരെ ശാന്തരാകുവിൻ, ഓഫ് സൈഡില്ലായിരുന്നെങ്കിൽ നമ്മൾ 4 ഗോൾ അടിച്ചിരുന്നു. Nb പാവം എന്റെ മോൻ , “കരച്ചിലോട് കരച്ചിലാ” എന്ന രസകരമായ ക്യാപ്ഷനോടെ ഫേസ്ബുക്കില്‍ തന്റെ മകന്റെ ഹൃദയം നൊന്ത കരച്ചില്‍ പങ്കുവെച്ചിരിക്കുന്നത് വാപ്പ തന്നെയാണ്. ‘കരയണ്ട മെസ്സി ജയിക്കും’

അര്‍ജന്റീനയ്ക്ക് സൗദിയുടെ ഷോക്കിങ് സര്‍പ്രൈസ്; ആദ്യ മത്സരത്തിലെ പരാജയം രണ്ടിനെതിരെ ഒരു ഗോളിന് (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സൗദി അറേബ്യയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനുറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിട്ട് നിന്ന ശേഷമാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പത്താം മിനുറ്റില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി മെസി

‘നൂറല്ല ഇനിയുമേറെയുണ്ട് അര്‍ജന്റീന ആരാധകര്‍ സമയമില്ലാത്തതിനാലാണ് ഇതില്‍ ഒതുങ്ങിപ്പോയത്’ അര്‍ജന്റീനയുടെ കളി കാണാന്‍ നേരത്തെ സ്‌കൂള്‍ വിടാന്‍ അധ്യാപകന് കത്തെഴുതിയ നാഫിഹ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നു..കുട്ടികളുടെ ആവശ്യത്തിന് പരിഗണന നല്‍കുമെന്ന് ഹെഡ് മാസ്റ്ററും

നൊച്ചാട്: കാല്‍പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളികാണാന്‍ വ്യത്യസ്തമായൊരു നിവേദനവുമായി നൊച്ചാട് ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ നിവേദനത്തിനു പിന്നിലെ ചേതോവികാരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് കുട്ടിഫാന്‍സ്. ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സാണ്. അതിനാല്‍ തന്നെ അര്‍ജന്റീനയുടെ ഒരുകളിപോലും മിസ്സാക്കാന്‍