മെസ്സിക്കൊപ്പമുള്ള ഫ്ലെക്സ് വരെ വെച്ച് കാത്തിരിന്നു; ഞെട്ടിക്കുന്ന തോല്‍വി സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞ് കൂരാച്ചുണ്ടിലെ കുഞ്ഞ് ആരാധകന്‍ ഡാനി:സമാധാനിപ്പിച്ച് ബ്രസീല്‍ ആരാധികയായ ഉമ്മ (വീഡിയോ കാണാം


കൂരാച്ചുണ്ട്: അര്‍ജന്റീനയുടെ ഞെട്ടിക്കുന്ന പരാജയം താങ്ങാനാവാതെ അലറിക്കരയുന്ന ഒരു കുഞ്ഞ് അര്‍ജന്റീനാ ഫാന്‍. ആരാധകരെ ശാന്തരാകുവിൻ, ഓഫ് സൈഡില്ലായിരുന്നെങ്കിൽ നമ്മൾ 4 ഗോൾ അടിച്ചിരുന്നു. Nb പാവം എന്റെ മോൻ , “കരച്ചിലോട് കരച്ചിലാ” എന്ന രസകരമായ ക്യാപ്ഷനോടെ ഫേസ്ബുക്കില്‍ തന്റെ മകന്റെ ഹൃദയം നൊന്ത കരച്ചില്‍ പങ്കുവെച്ചിരിക്കുന്നത് വാപ്പ തന്നെയാണ്. ‘കരയണ്ട മെസ്സി ജയിക്കും’ എന്ന ബ്രസീല്‍ ആരാധികയായ ഉമ്മയുടെ ആശ്വാസവാക്കുകളും വീഡിയോയില്‍ കേള്‍ക്കാം.

കൂരാച്ചുണ്ടിലെ കിഡ്സോണ്‍ പബ്ലിക്ക് സ്കൂളിലെ യു.കെ.ജി കാരനായ ഡാനിയല്‍ ഹാറൂണാണ് മെസ്സിക്കൊപ്പമുള്ള ഫ്ലെക്സ് വരെ വെച്ച് കാത്തിരിന്നിട്ടും പരാജയപ്പെട്ടതിലുളള ദു:ഖം താങ്ങാനാവാതെ കിടന്നുരുണ്ട് കരയുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹസീനയുടെയും അഭിഭാഷകനായ സുമിന്‍.എസ്.നെടുങ്ങാടന്റെയും മകനാണ് കടുത്ത അര്‍ജന്റീന ആരാധകനായ ഡാനിയല്‍ ഹാറൂണ്‍.

ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനുറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിട്ട് നിന്ന ശേഷമാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.

വീഡിയോ കാണാം: