Tag: Argentina

Total 22 Posts

ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച

‘ഹാപ്പി ബർത്ത ഡേ അൽവാരസ്‌’, ഫുട്ബോൾ പശ്ചാത്തലത്തിൽ പിറന്നാളാഘോഷം; കോഴിക്കോട്ടുകാരൻ കുഞ്ഞു അൽവാരസിനെ തേടി അർജന്റീനയിൽ നിന്നും ആശംസകൾ

കോഴിക്കോട്: ഹാപ്പി ബർത്ത ഡേ അൽവാരസ്‌, കുഞ്ഞ് അൽവാരസിന് ഇവിടെ മാത്രമല്ല അങ്ങ് അർജന്റീനയിൽ നിന്നുമുണ്ട് പിറന്നാൾ ആശംസകൾ. കടുത്ത അർജന്റീന ആരാധകനായ അൽവാരസിന്റെ അച്ഛനും അമ്മയും ചേർന്ന് നീലയും വെള്ളയും നിറത്തിൽ തീമൊരുക്കിയാണ് ആദ്യ പിറന്നാൾ ആഘോഷമാക്കിയത്. മെസി ലോക കിരീടത്തിൽ മുത്തമിടുന്ന ഫോട്ടോ ഉൾപ്പെടുന്ന പശ്ചാത്തത്തിലായിരുന്നു ആഘോഷം. പിറന്നാൾ കഴിഞ്ഞിട്ടും ആശംസകൾ അവസാനിച്ചില്ല.

‘അര്‍ജന്റീനയുടെ വിജയം രോഗികള്‍ക്ക് ആശ്വാസമാവട്ടെ’; മേലടി സി.എച്ച്.സിയ്ക്ക് വീൽ ചെയർ സമ്മാനിച്ചുകൊണ്ട് ലോകകപ്പ് വിജയം ആഘോഷിച്ച് പള്ളിക്കരയിലെ ഫാൻസ്

പള്ളിക്കര: 36 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്‍റീനക്കു ലോക കപ്പ് കിട്ടിയത്. ലോക മെമ്പാടുമുള്ള ആരാധകർ ആ നേട്ടം ആഘോഷമാക്കിയത് ബിരിയാണി വിതരണം നടത്തിയും ചായ സല്‍ക്കാരം നടത്തിയും മധുരം നൽകിയും ഒക്കെയാണ്. എന്നാൽ തങ്ങളുടെ ഇഷ്ട ടീമിന്റെ വിജയം ചാരിറ്റി പ്രവർത്തനത്തിലൂടെ ആഘോഷിക്കുകയാണ് പള്ളിക്കരയിലെ ഒരുകൂട്ടം അർജന്റീന ആരാധകർ. മേലടി സി എച്ച് സിയിലേക്ക് വീൽ

‘എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയാഹ്ളാദം കൊയിലാണ്ടി ന്യൂസ് ‍‍‍ഡോട് കോമിനോട് പങ്കുവെച്ച് ​കൊല്ലം ഷാഫി, നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്ത് ആരാധകരുടെ ആഘോഷം (വീഡിയോ കാണാം)

സ്വന്തം ലേഖിക കൊയിലാണ്ടി: നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതിനാല്‍ തന്നെ അതിരില്ലാത്ത ആഘോഷമാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ നടത്തുന്നത്. തങ്ങളുടെ അതിരറ്റ ആഹ്‌ളാദം നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചാണ് കടുത്ത അര്‍ജന്റീന ഫാനും പ്രിയ ഗായകനുമായ കൊല്ലം ഷാഫിയും കൂട്ടരും വിജയാഘോഷം നടത്തിയത്. [mi1] ഒരു സോക്കർ യുദ്ധം ആരാധകർക്ക് സമ്മാനിച്ച

‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്‍

‘നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2 ന് അർജന്റീന ജയിക്കും’; നടുവണ്ണൂരിലെ ആറാം ക്ലാസുകാരി ഐഫയുടെ കിറുകൃത്യം, പ്രവചനത്തിൽ അമ്പരന്ന് ഫുട്ബോൾ പ്രേമികൾ

നടുവണ്ണൂർ: ലോകകപ്പ് മത്സരത്തിൽ ആരാകും കപ്പടിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. നിശ്ചിത സമയത്തും അധികസമയത്തും സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തെ കുറിച്ച് പല പ്രവചന മത്സരങ്ങളും ഇതിന്റെ ഭാ​ഗമായി നടക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ പോരാട്ടത്തെ വരച്ചിട്ട രീതിയിലായിരുന്നു നടുവണ്ണൂർ സ്വദേശിനിയായ ആയിഷ ഐഫയുടെ പ്രവചനം. 4-2 ന് അർജന്റീന വിജയിക്കുമെന്നായിരുന്നു ഐഫയുടെ പ്രവചനം.

ലോകകപ്പിൽ മുത്തമിട്ട് മെസി, രക്ഷകനായത് മാർട്ടിനസ്; 4-2 ന് ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്തു, അർജന്റീന ലോകകപ്പ് നേടുന്നത് 36 വർഷത്തിന് ശേഷം

ദോഹ: ഒടുവിൽ കാത്തിരുന്ന നിമിഷം പിറന്നു. ലോകകപ്പിൽ 36 വർഷത്തിന് ശേഷം അർജന്റീന മുത്തമിട്ടു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ ഷൂട്ടൌട്ടിൽ തകർത്താണ് മെസിയും കൂട്ടരും കപ്പ് നേടിയത്. രണ്ടിനെതിരെ നാല് ​ഗോൽ നേടിയാണ് അർജന്റീന വിജയകിക്കൊടി പാറിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി

ആഘോഷത്തിമര്‍പ്പില്‍ അര്‍ജന്റീന; ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സെമിയില്‍ തകര്‍ത്ത് ഖത്തർ ലോകകപ്പിന്റെ ഫൈനലിലെത്തി നീലപ്പട, ഗോള്‍ അടിച്ചും അടിപ്പിച്ചും റെക്കോര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം മെസി (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഫൈനലിലെത്തി അര്‍ജന്റീന. എതിരാളിയായ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ രാജകീയമായ ഫൈനല്‍ പ്രവേശം. ഒരു ഗോള്‍ അടിച്ചും മറ്റൊന്ന് അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസി കളിയിലാകെ നിറഞ്ഞാടി. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ മത്സരം നടന്നത്. ബ്രസീലിനെ തോല്‍പ്പിച്ചതിന്റെ

രക്ഷകനായി മാര്‍ട്ടിനസ്, രണ്ട് പെനാല്‍റ്റി കിക്കും ഒരു അസിസ്റ്റുമായി മെസി; ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്റ്‌സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന സെമി ഫൈനലില്‍ (വീഡിയോ കാണാം)

ദോഹ: ഓരോ നിമിഷത്തിലും ആവേശവും സസ്‌പെന്‍സും നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ കടന്ന് അര്‍ജന്റീന. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളികളായ നെതര്‍ലന്റ്‌സിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെമിയിലേക്ക് ചിറകടിച്ചുയര്‍ന്നത്. നേരത്തേ ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ക്രൊയേഷ്യയാണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയുടെ രക്ഷകനായത്

‘ഇന്നത്തെ എതിരാളികള്‍ ശക്തരാണെങ്കിലും ഞങ്ങള്‍ തന്നെ കളി ജയിക്കും’; അര്‍ജന്റീന ആരാധകന്‍ കൊല്ലം ഷാഫി ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്, ഒപ്പം അര്‍ജന്റീന എത്ര ഗോളടിക്കുമെന്ന പ്രവചനവും

കൊയിലാണ്ടി: ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ഖത്തറിലേക്ക് ഉറ്റുനോക്കുന്ന രാവാണ് ഇന്ന്. നെതര്‍ലാന്റ്‌സിനെ അട്ടിമറിച്ച് തങ്ങളുടെ പ്രിയ ടീം ഖത്തര്‍ ലോകകപ്പിന്റെ സെമിയിലെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് അവര്‍. അര്‍ജന്റീനയുടെ കടുത്ത ആരാധകനും കൊയിലാണ്ടിയുടെ പ്രിയ പാട്ടുകാരനുമായ കൊല്ലം ഷാഫിക്കും വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് അര്‍ജന്റീനയും നെതര്‍ലാന്റ്‌സും തമ്മിലുള്ള