സുരക്ഷ പാലിയേറ്റിവ് ആനക്കുളം മേഖലയിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. ഡോ. സന്ധ്യ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികളെ പരിചരിക്കാൻ വളണ്ടിയർമാരായി കൂടുതൽ യുവാക്കൾ രംഗത്തിറങ്ങണമെന്ന് ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു.

പാലിയേറ്റിവ് നഴ്സ് ജിഷ.കെയെ പരിപാടിയിൽ വച്ച് ആദരിച്ചു. മുൻ എം.എൽ.എ കെ.ദാസൻ ഉപഹാര സമർപ്പണം നടത്തി. നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, എ.പി.സുധീഷ്, മേപ്പയ്യിൽ ബാലകൃഷണൻ മാസ്റ്റർ ബിന്ദു.സി.ടി എന്നിവർ സംസാരിച്ചു.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം