തെരുവു നായയുടെ ആക്രമണത്തിൽ കടിയേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര കൂത്താളി സ്വദേശിനി മരിച്ചു


പേരാമ്പ്ര: തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കൂത്താളി രണ്ടാം വാർഡിൽ 2/6 ഭാഗം പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. 53 വയസാണ്.

ജൂലെെ 21-നാണ് ചന്ദ്രിക ഉൾപ്പെടെ പഞ്ചായത്തിലെ നിരവധി പേർക്ക് തെരുവുനായയുടെ കടയേറ്റത്. ഗ്രാമ പഞ്ചായത്തിലെ പുള്ളുവന്‍തറ, രണ്ടേ ആര്‍, മൂരുകുത്തി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. പുതിയേടത്ത് ശാന്ത (45), പുള്ളുവന്‍ തറയില്‍ ചന്ദ്രിക (50), പരവനകണ്ടി ചന്ദ്രന്‍ (60), മേയനാമീത്തല്‍ അശ്വതി(25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വാക്സിൻ എടുക്കുകയും ആശുപത്രിയിൽ നിന്ന് സുഖമായി വീട്ടിലെത്തിയതയിരുന്നു ചന്ദ്രിക. ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. നിരവധി പേരെ ആക്രമിച്ച് ഓടിയ നായയെ നാട്ടുകാര്‍ ചേർന്ന് തല്ലികൊല്ലുകയായിരുന്നു.

സംസ്‌കാരം ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടന്നു. പുതിയേടത്ത് കുമാരനാണ് ഭർത്താവ്. ജയേഷ്, ജിതേഷ് (ഡോഗ് സ്‌ക്വാഡ് പയ്യോളി), ജിനോയ് (പൊലീസ് ചേവായൂര്‍) എന്നിവർ മക്കളാണ്. മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


Summary: A woman from Koothali died, who was being treated after being bitten by a stray dog