Tag: K Dasan

Total 8 Posts

പയ്യോളി നാരായണനെ അനുസ്മരിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി

കൊയിലാണ്ടി: കേരള പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാവായ പയ്യോളി നാരായണനെ അനുസ്മരിച്ചു. കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുൻ എം.എൽ.എയും സി.ഐ.ടി.യു നേതാവുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗം അബൂബക്കർ മൈത്രി സംസാരിച്ചു.

‘തീരദേശ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക’; തൂവ്വപ്പാറയിൽ മത്സ്യത്തൊഴിലാളി യൂണിയന്റെ ധർണ്ണ

കൊയിലാണ്ടി: ഹാർബർ മുതൽ തൂവ്വപ്പാറ വരെയുള്ള തകർന്ന തീരദേശപാതയും കടൽ ഭിത്തിയും ഉടൻ പുനർനിർമ്മിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. തൂവ്വപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം നടത്തിയ ധർണ്ണയിലാണ് യൂണിയൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ധർണ്ണ സി.ഐ.ടി.യു നേതാവും മുൻ എം.എൽ.എയുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും പ്രയാസം സൃഷ്ടിക്കുന്ന റോഡ്

പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂരയില്ല, വണ്ടികള്‍ക്ക് സ്റ്റോപ്പില്ല, ദുരിതത്തിലായി യാത്രക്കാര്‍; അസൗകര്യങ്ങളുടെ ചൂളംവിളിയില്‍ വീര്‍പ്പ് മുട്ടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍, അടിയന്തിര നടപടിവേണമെന്ന് മുൻ എം.എൽ.എ കെ.ദാസൻ

കൊയിലാണ്ടി: ആയിരക്കണക്കിന് യാത്രക്കാര്‍ ഓരോ ദിവസവും ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അധികൃതരുടെ അവഗണനയാല്‍ വീര്‍പ്പ് മുട്ടുകയാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ പുതിയ കെട്ടിടവും ടിക്കറ്റ് കൗണ്ടറും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അതൊന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പര്യാപ്തമല്ലെന്ന് മുൻ എം.എൽ.എ കെ.ദാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമാണ് കൊയിലാണ്ടി റെയില്‍വേ

‘1973 ൽ കൊയിലാണ്ടിയിലെ പാർട്ടി ഓഫീസിലേക്ക് കോടിയേരിയുടെ ഒരു കത്ത് എത്തി, ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങൾക്കാരണം പ്രതിസന്ധിയിലായ ഒരു കുടുംബത്തെ ഒരുമിപ്പിക്കാൻ ഇടപെടണം’; കോടിയേരിയുമായുള്ള ഊഷ്മള ബന്ധം ഓർത്തെടുത്ത് മുൻ എം.എൽ.എ കെ.ദാസൻ

കൊയിലാണ്ടി: ജാതി-മത- വർ​ഗ സാമ്പത്തിക വ്യത്യാസമില്ലാതെ ഏല്ലാവരോടും ഒരുപോലെ ഇടപഴകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു കോടിയേരി. വലുപ്പ-ചെറുപ്പം നോക്കാതെ ആർക്കും അദ്ദേഹത്തെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു. അതോടൊപ്പം കൊയിലാണ്ടിയുമായും അദ്ദേഹം നല്ല വ്യക്തിബന്ധം സൂക്ഷിച്ചിരുന്നെന്ന് മുൻ എം.എൽ.എ കെ ദാസൻ. ഞാൻ സി.പി.എമ്മിന്റെ കൊയിലാണ്ടിയിലെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹവുമായി സൗഹൃദ ബന്ധമുണ്ടാകുന്നത്. അതോടൊപ്പം

കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോട് സംരക്ഷിക്കാൻ കൈകോർത്ത് നാട്; ജനകീയ തോട് സംരക്ഷണ സംഗമം നടത്തി

കൊയിലാണ്ടി: നഗരസഭയിലെ മൂന്ന്, നാല് വാർഡുകളിലൂടെ ഒഴുകി നെല്ല്യാടി പുഴയിൽ എത്തിച്ചേരുന്ന കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോട് സംരക്ഷിക്കാൻ ജനകീയ തോട് സംരക്ഷണ സംഗമം നടത്തി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.പ്രജില അധ്യക്ഷയായി. മുൻ എം.എൽ.എ കെ.ദാസൻ മുഖ്യാതിഥിയായി. നിജില പറവക്കൊടി, വി.രമേശൻ, എൻ.കെ.ഭാസ്കരൻ, ബാബു

സുരക്ഷ പാലിയേറ്റിവ് ആനക്കുളം മേഖലയിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. ഡോ. സന്ധ്യ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികളെ പരിചരിക്കാൻ വളണ്ടിയർമാരായി കൂടുതൽ യുവാക്കൾ രംഗത്തിറങ്ങണമെന്ന് ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു. പാലിയേറ്റിവ് നഴ്സ് ജിഷ.കെയെ പരിപാടിയിൽ വച്ച് ആദരിച്ചു. മുൻ എം.എൽ.എ കെ.ദാസൻ

‘മന്ദമംഗലം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തി’; വി.വി.അപ്പുവിനെ സി.പി.എം അനുസ്മരിച്ചു

  കൊയിലാണ്ടി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ മന്ദമംഗലത്ത് വി.വി.അപ്പു അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. മന്ദമംഗലം പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു സഖാവ് വി.വി.അപ്പുവേട്ടൻ എന്ന് കെ.ദാസൻ പറഞ്ഞു.   വി.വി.അപ്പു സ്മൃതി മണ്ഡപം സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അനുച്ഛാദനം ചെയ്തു.

‘എം.എല്‍.എ കാനത്തില്‍ ജമീല പരിചയ സമ്പന്നതയുള്ള ജനകീയ മുഖം’; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം മത്സരാര്‍ത്ഥി കാനത്തില്‍ ജമീലയെ കുറിച്ച് മുന്‍ എം.എല്‍.എ കെ.ദാസന്‍

കൊയിലാണ്ടി: ‘പരിചയ സമ്പന്നതയുള്ള ജനകീയ മുഖമാണ് കാനത്തില്‍ ജമീല. കൊയിലാണ്ടി മണ്ഡലത്തിന്റെ സമഗ്രമായ വികസനം സാധ്യമാക്കുന്നതിനുള്ള അനുഭവങ്ങൾ അവര്‍ക്ക് മുതൽക്കൂട്ടാണ്. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ അവസാനഘട്ട വോട്ടിംഗ് പട്ടികയില്‍ ഉള്‍പ്പെട്ട കാനത്തിൽ ജമീലയെ പറ്റി മുന്‍ എം.എല്‍.എ കെ ദാസന്‍ പറഞ്ഞു തുടങ്ങി. പഞ്ചായത്ത്, ബ്ലോക്ക്