പയ്യോളി നാരായണനെ അനുസ്മരിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി


കൊയിലാണ്ടി: കേരള പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാവായ പയ്യോളി നാരായണനെ അനുസ്മരിച്ചു. കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി മുൻ എം.എൽ.എയും സി.ഐ.ടി.യു നേതാവുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു.

പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗം അബൂബക്കർ മൈത്രി സംസാരിച്ചു. കൊയിലാണ്ടി പുതിയ ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന പരിപാടിയ്ക്ക് ഏരിയാ പ്രസിഡന്റ് പി.കെ.അശോകൻ അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി പി.ചാത്തു സ്വാഗതവും ഏരിയാ ജോയിന്റ് സെക്രട്ടറി സത്യൻ കണ്ടോത്ത് നന്ദിയും രേഖപ്പെടുത്തി. ഏരിയാ, മേഖലാ യൂണിറ്റ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് കൊണ്ട് നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.