സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എഗ്രേഡ് കരസ്ഥമാക്കി തിരുവങ്ങൂരിലെ ഋതുനന്ദ


തിരുവങ്ങൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ എ ഗ്രേഡ് നേടി ഋതുനന്ദ.എസ്.ബി. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയാണ്. ചേലിയ കഥകളി വിദ്യാലയത്തില്‍ കലാമണ്ഡലം പ്രേംകുമാര്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിക്കുന്നത്.

ജില്ലയില്‍ മോഹിനിയാട്ടത്തിനും എഗ്രേഡ് നേടിയിരുന്നു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കഥകളി, ആണ്‍, പെണ്‍, ഗ്രൂപ്പുകള്‍ ജില്ലയെ പ്രതിനിധീകരിച്ച് കലോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയത് ചേലിയ കഥകളി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ആണ്.

നാട്യധാരയില്‍ കലാമണ്ഡലം സ്വപ്ന സജിത്തിന് കീഴിലാണ് മോഹനിയാട്ടം പഠിക്കുന്നത്. തിരുവങ്ങൂര്‍ ബിജലിയില്‍ ബീനീഷിന്റെയും ശ്രീജിലയുടെയും മകളാണ് ഋതുനന്ദ.