കൊയിലാണ്ടി ഇസ്സത്തുസ്സമാന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു


Advertisement

കൊയിലാണ്ടി: മമ്മാക്കപ്പള്ളി ഇസ്സത്തുസ്സമാന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഅല്ലിം ഡേയുമായി ബന്ധപ്പെട്ട് മജ്ലിസുന്നൂറും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മഹല്ലിൻ്റെ പരിധിയിൽ വരുന്ന 28 വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

Advertisement

മഹല്ല് ഖതീബ് ഇല്യാസ് സുഹ്രി ഉചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.ഇ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹല്ല് ജനറൽ സെക്രട്ടറി ആസിഫ് കലാം കരിയറിൻ്റെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു.

Advertisement

സദർ മുഅല്ലിം സമീർ ഫൈസി ഇർഫാനി മുഅല്ലിം ഡേ സന്ദേശം കൈമാറി. ടി.അഷ്റഫ് , അബ്ദുള്ള മഷ്ഹൂർ തങ്ങൾ, അബൂബക്കർ അലങ്കാർ, ഷിഹാബുദ്ധീൻ ഫൈസി, അബ്ദുള്ള മുസ്സ്യാർ, മുസ്തഫ യു തുടങ്ങിയവർ നേതൃത്വം നൽകി. നജീബ് മാക്കൂടം സ്വാഗതവും സമദ് മാക്കൂടം നന്ദിയും പറഞ്ഞു.

Advertisement