സു​ഗമമായ നടത്തിപ്പിനായി സിസിടിവി ക്യാമറയും ഡ്രോണും, പോലീസ് പരിശോധനയും; വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ സർവകക്ഷി യോഗം


കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവിത്തിന്റെ മുന്നോടിയായി സർവകക്ഷി യോഗം നടന്നു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രൻ പുത്തൻപുരയിൽന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. ഉത്സവത്തിന്റെ സമാധാനമായി നടത്തിപ്പിന് എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം യോഗം ഉറപ്പു വരുത്തി.

ഉത്സവനാളുകളിൽ ക്ഷേത്ര പരിസരവും റോഡും സിസിടിവി നിരീക്ഷണം ഏർപ്പെടുത്താനും യോ​ഗത്തിൽ ധാരണയായി. ഇതിന്റെ ഭാ​ഗമായി ക്ഷേത്രത്തിൻ്റ 350 മീറ്റർ ചുറ്റളവിൽ 60 ഓളം നിരീക്ഷണ. ക്യാമറകൾ സ്ഥാപിക്കും. മാർച്ച് 5, 6, 7 തിയ്യതികളിൽ പൊലീസിന്റെ ഡ്രാൺ ക്യാമറയും നീരിക്ഷണത്തിന് ഉണ്ടാവും. പ്രദേശത്ത് കർശന പോലീസ് വാഹന പരിശോധനയും, എക്സെസ്-‘ പൊലീസ് സംയുക്ത റെയിഡും ഉണ്ടാകുമെന്ന് സി.ഐ സുനിൽ കുമാർ പറഞ്ഞു. ലോയൻ്റ് ഓഡർ ചെയർമാനായി അഭിലാഷ് പാറപ്പുറത്ത്, കൺവീനറായി സുഭാഷ് എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുനിൽ കുമാർ, വാർഡ് കൗൺസിലർ ശൈലജ. ടി.പി തുടങ്ങിയവർ സംസാരിച്ചു. അഡ്വ. സുഭാഷ് പികെ സ്വാഗതവും, അഭിലാഷ് പാറപ്പുറത് നന്ദിയും പറഞ്ഞു

Also Read- വിയ്യൂർ ശക്തന്‍കുളങ്ങര ക്ഷേത്രം ഇനി ആഘോഷ നാളുകളിലേക്ക്; പ്ലാവ് കൊത്തൽ ചടങ്ങോടെ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം

.