പത്താം വാര്‍ഷികത്തിന്റെ നിറവില്‍ സ്‌നേഹതീരം അഗതി മന്ദിരം; അതിഥിയായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും


കൊയിലാണ്ടി: സ്‌നേഹതീരം അഗതി മന്ദിരത്തിന്റെ പത്താം വാര്‍ഷികം തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വനിതബ്ലോക്കില്‍ പുതുതായി നിര്‍മിച്ച ഒന്നാം നിലയുടെയും കിച്ചന്‍ ബ്ലോക്കിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

കനിവ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്‌നേഹതീരം. ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി. മൊയ്തീന്‍ കോയ, പഞ്ചായത്തംഗം അബ്ദുല്ലക്കോയ വലിയാണ്ടി, സത്യനാഥന്‍ മടഞ്ചേരി, റഷീദ് വെങ്ങളം, ടി.വിസാദിഖ്, ടി.വി. ചന്ദ്രഹാസന്‍, ടി.ടി. ബഷീര്‍, നവാസ് കാപ്പാട്, പി.എന്‍. ഉമ്മര്‍, അനസ് കാപ്പാട്, ടി.വി. മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.പി. അഷ്റഫ് സ്വാഗതവും സെക്രട്ടറി എം.കെ. റഷീദ് നന്ദിയും പറഞ്ഞു.

രാവിലെ നടന്ന സ്‌നേഹസദസ് മുന്‍മന്ത്രി പി.കെ.കെ. ബാവ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ എന്‍.കെ. ഹമീദ്, ടി.എം. അഹമ്മദ് കോയ ഹാജി എന്നിവര്‍ ചേര്‍ന്ന് പി.കെ.കെ. ബാവക്ക് സ്‌നേഹതീരത്തിന്റെ ആദരം നല്‍കി. മെഡിക്കല്‍ കോളേജ് കനിവ് ചെയര്‍മാന്‍ വി.പി. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫസ്ലി ഹബീബ, എം.കെ. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബഷീര്‍ പാടത്തൊടി സ്വാഗതം പറഞ്ഞു.

ഫോക് ആര്‍ട്‌സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ കലാനിശയും അരങ്ങേറി.