ബാലുശേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; പനങ്ങാട് സൗത്ത് എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ചികിത്സ തേടി


ബാലുശേരി: പനങ്ങാട് സൗത്ത് എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളിലെ 45 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആറുപേര്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും മറ്റു വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടി.

45 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായതായി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേശന്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് വെകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ഏത് ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ റിജു പ്രസാദ് എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശനം നടത്തി.