കൊട്ടിക്കലാശം; പ്ലക്കാര്‍ഡുകളേന്തി കീഴരിയൂരില്‍ കൊട്ടിക്കലാശം നടത്തി യു.ഡി.എഫ് പ്രവര്‍ത്തകര്‍


കീഴരിയൂര്‍: നടുവത്തൂരില്‍ കൊട്ടിക്കലാശം ആവേശമാക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍. ഷാഫി പറമ്പിലിന്റെ പ്ലക്കാര്‍ഡും പിടിച്ചുള്ള പ്രകടനത്തോടെയാണ് കീഴരിയൂരിലെ നടുവത്തൂരില്‍ കൊട്ടിക്കലാശം സമാപിച്ചത്.

നേരത്തെ നിശ്ചയിച്ച പ്രകാരം 5 മണിക്ക് പ്രചരണ പരിപാടികള്‍ സമാപിച്ചു. പ്രകടനത്തിന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ. റസാഖ്, ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു, രമേശന്‍ മനത്താനത്ത്, സാബിറ നടുക്കണ്ടി, എന്‍.എം. സവിത, സുലോചന സിറ്റാടില്‍, കെ.കെ. സത്താര്‍, സ്വപ്നാ നന്ദകുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.