ഫുട്ബോൾ ആരവങ്ങൾ അവസാനിക്കുന്നില്ല; നാടിനെ ആവേശത്തിലാഴ്ത്തി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം


കൊയിലാണ്ടി: നാടിന് ആവേശമായി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം. കെ.സുകുമാരൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും ഒ.കെ.വേലായുധൻ സ്മാരക റണ്ണേഴ്സ് അപ്പിനും പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഷൂട്ടൗട്ട് മത്സരം കേരള ഫുട്ബോൾ താരം കൃഷ്ണപ്രിയ എ.ടി ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡന്റ് മോഹനൻ നടുവത്തൂർ അധ്യക്ഷനായി. കെ.ടി.ദാസൻ, രജീഷ് പി, സബീഷ്, റിജേഷ്, ജയൻ എ.ടി, ശ്രീജേഷ് പി.കെ എന്നിവർ സംസാരിച്ചു.

ആവേശകരമായ ഫൈനലിൽ വോയ്സ് ഓഫ് വിയ്യൂർ, ദോഹ എഫ്.സി അരിക്കുളത്തിനെ പരാജയപ്പെടുത്തി. വോയ്സ് ഓഫ് വിയ്യൂരിൻ്റെ അതുൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്ക്കാരം നേടി. കെ.ടി.ദാസൻ, രജിത്ത് കുമാർ എൻ.കെ എന്നിവർ മത്സരം നിയന്ത്രിച്ചു.

വിജയികൾക്ക് വായനശാല സെക്രട്ടറി പി.കെ.ഷൈജു, സ്വാഗത സംഘം ചെയർമാൻ വികാസ് കയ്യിൽ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. ചടങ്ങിന് നിധീഷ് എ.കെ സ്വാഗതവും രാഗേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.