ഒരു മാസം മുമ്പേ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും, ഹൃദയാഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ സൂചനകള്‍ അവഗണിക്കാതിരിക്കുക


ഹൃദയാഘാതം മൂലം ലോകത്ത് മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. അമേരിക്കയിൽ കൂടുതൽ പേർ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്.ജങ്ക് ഫുഡും സമ്മർദ്ദം നിറഞ്ഞ ജീവിതവും ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത രീതിയിലെ മാറ്റവും സമ്മർദ്ദത്തിന് അടിപെടാതെയുള്ള ജീവിതവും വ്യായാമവും ഹൃദയാഘാതത്തിൽ നിന്ന് രക്ഷപെടാൻ സഹായിക്കും.

ഹൃദയാഘാതത്തിന് മുൻപ് ശരീരം ലക്ഷണങ്ങൾ കാണിക്കും.ഇത് അവഗണിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു വൈദ്യസഹായം തേടുന്നത് ജീവൻ സഹായിക്കും. ഹൃദയം തകരാറിലാകുന്നതിനു ഒരു മാസം മുൻപ് തന്നെ ലക്ഷണങ്ങൾ തുടങ്ങും. പ്രധാന ഏഴ് ലക്ഷണങ്ങൾ പരിശോധിക്കാം.


1.ക്ഷീണം
രക്ത ധമനികൾ ചുരുങ്ങുന്നതോടെ ഹൃദയത്തിന് ആവിശ്യത്തിന് രക്തം പമ്പ് ചെയ്യാൻ സാധിക്കില്ല.ഇത് തുടർച്ചയായ ക്ഷീണത്തിനു കാരണമാകുന്നു.ഉറക്കം തൂങ്ങൽ സ്ഥിരമാകും.

2.ശ്വാസ തടസ്സം
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണിത്. കൊഴുപ്പു അടിഞ്ഞ് ഇടുങ്ങിയ ധമനികളിലൂടെ ആവിശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതോടെ ശ്വാസ കോശത്തിനു ആവിശ്യത്തിന് ഓക്സിജൻ ലഭിക്കില്ല.ഇത് ശ്വാസ തടസ്സത്തിന് കാരണമാകും.

3.തളർച്ച

രക്തചംക്രമണം കൃത്യമായി നടക്കാത്തിന്റെ സൂചനയാണ്‌ പെട്ടന്ന് ഉണ്ടാകുന്ന തളർച്ച. മസിലുകൾക്ക് വേണ്ടത്ര ഊർജ്ജം ലഭിക്കാത്ത അവസ്ഥ പെട്ടാണ് വീണു പോകാൻ കാരണമാകും.

4.തലചുറ്റലും കുളിരും

രക്തം അവയവങ്ങളിലേക്ക് എത്താതെ ഇരിക്കുന്നത് തലചുറ്റലിന് കാരണമാകും. അകാരണമായി ശരീരത്തിന് വല്ലാത്ത കുളിര് തോന്നുന്ന അവസ്ഥയും ഇത് മൂലമാകാം.

5.നെഞ്ചിലെ അവസ്ഥത

തുടർച്ചയായി നെഞ്ചിൽ അവസ്ഥതകൾ അനുഭവപ്പെടുന്നെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം. ഹൃദയാഘാതത്തിന് മുമ്പുള്ള ലക്ഷണമാണ് നെഞ്ചിൽ അതീവ സമ്മർദ്ദം അനുഭവപ്പെടുന്നത്.

6.പനിയും ലക്ഷണങ്ങളും

മറ്റ് ലക്ഷങ്ങൾക്കൊപ്പം പനിയും ജലദോഷവും അനുഭവപ്പെടുന്നെങ്കിൽ സംശയിക്കേണ്ട, ഉടൻ തന്നെ പരിശോധന നടത്തണം. ഭൂരിഭാഗം പേർക്കും ഹൃദയാഘാതത്തിന് മുൻപ് ഈ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്.

7.ഇടതു തോളിലെ പെരുപ്പ്

ഇടത് തോളിലും നെഞ്ചിലെ ഇടത് ഭാഗത്തും വിട്ടു മാറാത്ത പെരുപ്പ് ഒന്നിലേറെ ദിവസം അനുഭവപ്പെടുന്നങ്കിൽ ഉറപ്പിക്കാം നിങ്ങളുടെ ഹൃദയം കംപ്ലയിന്റ് ആയെന്ന്.