മാലിന്യത്തിന് വിട; ഹരിത കർമ സേനയൊരുക്കുന്നു, ‘ചേലോടെ ചെങ്ങോട്ടുകാവിനെ’


ചെങ്ങോട്ട് കാവ്: ‘ചേലോടെ ചെങ്ങോട്ട് കാവ്’ പദ്ധതിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനം നടന്നു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് പി.ബാബുരാജ് ലോഗോ പ്രകാശനം ചെയ്തു. കുടുംബശ്രീ, ഹരിത കർമ്മസേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി പഞ്ചായത്തിലങ്ങോളമിങ്ങോളം നടപ്പിലാക്കാനൊരുങ്ങുന്ന ശുചീകരണ പരിപാടിക്കാണ് ലോഗോ പ്രകാശനത്തിലൂടെ തുടക്കമായത്.

എം.സി.എഫ് പൂർത്തീകരണം, ഹരിത കർമ സേനയ്ക്ക് വാഹനം, വീടുകളിൽ റിങ്ങ് കമ്പോസ്റ്റ്, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം വഴിയോര വിശ്രമ കേന്ദ്രം, അജൈവ മാലിന്യ ശേഖരണം, പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പരിശോധന,ശുചിത്വഗ്രാമം എന്നിവയെല്ലാം മേലോടെ ചെങ്ങോട്ടു കാവിന്റെ കീഴിൽ വരുന്ന പ്രവർത്തനങ്ങളാണ്. പദ്ധതിയുടെ ഭാഗമായി ഹരിത കർമ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിലാണ് യൂണിഫോം കൈമാറിയത്.

വൈസ് പ്രെസിഡന്റ് പി. വേണു, സ്ഥിരം സമിതി അധ്യക്ഷമ്മാരായ ബേബി സുന്ദർ രാജ്, ഗീത കാരോ ൽ, ബിന്ദു മുതിരക്കണ്ടത്തിൽ, സി.ഡി.എസ് ചെയർ പേഴ്സൺ പ്രനീത, സൊകട്ടറി ബാബു, ഗ്രീൻ വേംസ് ഡയറക്ടർ മുസമിൻ, ഹരിത കർമ സേന സെക്രട്ടറി ബ്രിജീന, പ്രെസിഡന്റ് സജിത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.