സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; 800 രൂപ വര്‍ധിച്ചു, പവന്റെ വില 50000 രൂപയിലേക്ക്
തിരുവന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് റെക്കോഡ് കുതിപ്പ്. 800 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ 49,440 രൂപയാണ് വില. കഴിഞ്ഞദിവസം 48,640 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6,180 രൂപയുമായിട്ടുണ്ട്.
ഒരുവര്‍ഷത്തനിടെ 10,00 രൂപയോളമാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ട് 3,120 രൂപയാണ് പവന്റെ വിലയില്‍ വന്ന മാറ്റം.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 2024ല്‍ മൂന്ന് തവണയെങ്കിലും നിരക്കു കുറയ്ക്കുമെന്ന സൂചനയാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് കാരണം. ആഗോള വിപണിയിലെ വിലവര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.