ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിൻറെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രൾഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിൻറെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റി യോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
പാർട്ടിയുടെ മിനിറ്റ്‌സ് ബുക്ക് സ്ഥാനം ഒഴിഞ്ഞ കെ സുരേന്ദ്രൻ രാജീവ് ചന്ദ്രശേഖറിന് കൈമാറി. തന്റെ അഞ്ചു വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സുരേന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തിയത്. കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇപ്പോൾ 20 ശതമാനത്തേളം വോട്ടും ഒരു എംപിയും ബിജെപിക്കുണ്ട്. കേരളം ബിജെപിക്ക് ബാലികേറാമലയല്ല. അധികാരത്തിലേക്ക് ബിജെപിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖരന് കഴിയട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
Description: Rajiv Chandrasekhar takes charge as BJP state president