യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മുചുകുന്ന് റോഡിലെ ആനക്കുളം റെയിൽവേ ഗെയിറ്റ് പത്ത് ദിവസത്തേക്ക് അടയ്ക്കും


Advertisement

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ആനക്കുളത്തുള്ള റെയിൽവേ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 205) വീണ്ടും അടയ്ക്കുന്നു. അറ്റകുറ്റപണികൾക്കായാണ് ഗെയിറ്റ് അടയ്ക്കുന്നത്.

Advertisement

നാളെ (ഡിസംബർ 14) മുതൽ ഡിസംബർ 23 വരെയാണ് ഗെയിറ്റ് അടച്ചിടുക എന്ന് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗെയിറ്റ് അടച്ചിടുക.

Advertisement

കഴിഞ്ഞ മാസവും മുചുകുന്ന് റോഡിലെ റെയിൽവേ ഗെയിറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നു. നവംബർ 13 മുതൽ മൂന്ന് ദിവസമാണ് അന്ന് ഗെയിറ്റ് അടച്ചത്.

Advertisement

മുചുകുന്നിലേക്കുള്ള യാത്രക്കാർക്ക് കൊല്ലം റെയിൽവേ ഗേറ്റ് കടന്ന് പുളിയഞ്ചേരി വഴി മുചുകുന്നിലേക്ക് പോകാവുന്നതാണ്. മുചുകുന്നിൽ നിന്ന് കൊയിലാണ്ടിക്ക് വരുന്നവർക്കും ഇതേ വഴി ഉപയോഗിക്കാം.