പുറക്കാട് തെക്കേ മുല്ലത്തുരുത്തി മൊയ്തു ഫൈസി അന്തരിച്ചു


തിക്കോടി: പുറക്കാട് തെക്കേ മുല്ലത്തുരുത്തി മൊയ്തു ഫൈസി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

കേരള മുസ്ലിം ജമാ അത്തിന്റെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആദ്യ സംസ്ഥാന കൗണ്‍സിലറാണ്. നിലവില്‍ പുറക്കാട് ദാറുല്‍ ഹുദാല്‍ സുന്നി മദ്രസയുടെ സദര്‍ ഉസ്താദും കേരള മുസ്ലിം ജമാ അത്തിന്റെ പുറക്കാട് യൂണിറ്റ് പ്രസിഡന്റുമാണ്. വി.എം ഉസ്താദിന്റെ പ്രധാന ശിഷ്യന്മാരില്‍ ഒരാളായ മൊയ്തു ഫൈസി ഹിറാ കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ്.

ഭാര്യ: സുബൈദ.

മക്കള്‍: ഇദ്‌രിസ്, ഇര്‍ഫാദ്, ബഹിജത്ത്, നസീമ, നസീറ.

മരുമക്കള്‍: അബ്ദുള്‍ മജീദ് (വീരവഞ്ചേരി), റഫീഖ് (പയ്യോളി), യൂനുസ് (പുറക്കാട്).

മയ്യിത്ത് നിസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് തോട്ടത്തില്‍ ജുമാ അത്ത് പള്ളിയില്‍.