പുറക്കാട് കള്ള് ഷാപ്പിലെ തൊഴിലാളിയായ പള്ളിക്കര കുല്ലിയില്‍ ജയകുമാര്‍ അന്തരിച്ചു


തിക്കോടി: പുറക്കാട് കള്ള് ഷാപ്പിലെ തൊഴിലാളിയായ പള്ളിക്കര കുല്ലിയില്‍ ജയകുമാര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. തൃശൂര്‍ സ്വദേശിയായ ജയകുമാറും കുടുംബവും മുപ്പതുവര്‍ഷത്തോളമായി പുറക്കാടാണ്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ പുറക്കാട്ടെ വീട്ടിലെത്തിക്കും. ഒരു മണിയ്ക്കാണ് സംസ്‌കാരം.

അച്ഛന്‍: അപ്പു. അമ്മ: തങ്കമണി. ഭാര്യ: പ്രീന. മക്കള്‍: ഐശ്വര്യ, നിവേദ്യ. സഹോദരന്‍: ജോഷി.