കെ.എസ്.എഫ്.ഇയില്‍ പ്യൂണ്‍, ഫാം അസിസ്റ്റന്റ് ഉള്‍പ്പെടെ 39 കാറ്റഗറികളില്‍ പി.എസ്.സി വിജ്ഞാപനം; വിശദാംശങ്ങള്‍ അറിയാം


തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയില്‍ ഫാം അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ.യില്‍ പ്യൂണ്‍, സര്‍വകലാശാലകളില്‍ ഓവര്‍സിയര്‍, കമ്പനി/കോര്‍പ്പറേഷന്‍: ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ 39 കാറ്റഗറികളിലായി കേരള പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനത്തീയതി: മേയ് 2.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, അനലിസ്റ്റ് ഗ്രേഡ് III, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I (ഇലക്ട്രിക്കല്‍), ഓവര്‍സിയര്‍ ഗ്രേഡ് III, പ്യൂണ്‍/വാച്ച്മാന്‍, ക്ലിനിക്കല്‍ ഓഡിയോമെട്രീഷ്യന്‍ ഗ്രേഡ് II, ഓവര്‍സിയര്‍ ഗ്രേഡ് II (മെക്കാനിക്കല്‍), അറ്റന്‍ഡര്‍ ഗ്രേഡ് II, എല്‍.ഡി. ടെക്‌നീഷ്യന്‍, ഫാം അസിസ്റ്റന്റ് ഗ്രേഡ് II (അഗ്രി), മെയില്‍ നഴ്‌സിങ് അസിസ്റ്റന്റ്, മിങ് യാര്‍ഡ് സൂപ്പര്‍വൈസര്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (മീഡിയം/ഹെവി പാസഞ്ചര്‍/ ഗുഡ്‌സ് വെഹിക്കിള്‍സ്), ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.എം.വി.)

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് II, ഇലക്ട്രീഷ്യന്‍

സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (സീനിയര്‍), ഫുള്‍ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (ഹിന്ദി), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് II, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്.