ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍; സെമിനാര്‍ സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി


കൊയിലാണ്ടി: ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍ എന്ന വിഷയത്തില്‍ പബ്ലിക് ലൈബ്രറി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റിന്റെ സഹകരണത്തോടെയാണ് ഗ്രെയ്‌സ് കോളജില്‍ വെച്ച് ചടങ്ങ് സംഘടിപ്പിച്ചത്.

ലത്തീഫ് കാവലാടിന്റെ അധ്യക്ഷതയില്‍ കെ.ടി. ഗംഗാധരന്‍ വിഷയാവതരണം നടത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വശ്രീ ജഗദീശന്‍ നായര്‍, ചേനോത്ത് ഭാസ്‌കരന്‍, രവീന്ദ്രന്‍.പി, ഷൈനി കൃഷ്ണ, എന്‍.വി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. മുചുകുന്ന് ഭാസ്‌കരന്‍ സ്വാഗതവും റിയാസ് അത്തോളി നന്ദിയും രേഖപ്പെടുത്തി.

ചടങ്ങില്‍ പങ്കെടുത്ത ബ്ലൈന്‍ഡ് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്കായി കേക്ക് വിതരണവും നടത്തി.