ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/05/2023)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിടെക്. കൂടുതൽ വിവരങ്ങൾക്ക് : 8590539062,9526415698.

ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റി ബേപ്പൂർ തീരദേശ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 24/17 കേസിൽ ഉൾപ്പെട്ട സ്റ്റേഷൻ പരിസരത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചു വരുന്ന ഫൈബർ ബോട്ട് വാഹനം എം എസ് ടി സി യുടെ വെബ്സൈറ്റായ www.mstccommerce.com മുഖേന മെയ് എട്ട് രാവിലെ 11 മണി മുതൽ 3:30 വരെ ഓൺലൈൻ ആയി ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റിൽ എം എസ് ടി സിയുടെ നിബന്ധനകൾക്ക് വിധേയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. നിരത ദ്രവ്യം 2050 /-
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് മെയ് ഏഴ് വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൌസ് ഓഫീസറുടെ അനുമതിയോടെ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ബോട്ട് പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9497963475

പരീക്ഷ തിയ്യതി മാറ്റി

ജില്ലയിലെ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്മെന്റ് ട്രെയിനി പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് മേയ് 6 ന് നടത്താനിരുന്ന എഴുത്തു പരീക്ഷ മേയ് 22 ലേക്ക് മാറ്റി. നിലവിൽ കൈപ്പറ്റിയ ഹാൾടിക്കറ്റ് പ്രകാരം ഉദ്യോഗാർത്ഥികൾ രാവിലെ 11.00 മണി മുതൽ 12.15 വരെ മാനാഞ്ചിറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (ഹെഡ് പോസ്റ്റോഫീസിനു സമീപം) പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണെന്ന് ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2376364, [email protected].

കൂടിക്കാഴ്ച

വിമുക്തി മിഷന് കീഴിൽ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് 10ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2370494

ഇ-മുറ്റം ഡിജിറ്റൽ ലിറ്ററസി പദ്ധതി ഒളവണ്ണയിൽ നടപ്പാക്കും

ഡിജിറ്റൽ നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന സാക്ഷരത മിഷൻ്റെയും കൈറ്റ് കേരളയുടെയും നേതൃത്വത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ഇ -മുറ്റം ഡിജിറ്റൽ ലിറ്ററസി പദ്ധതി നടപ്പാക്കും. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷയായി സംഘാടക സമിതി രൂപീകരിച്ചു.

പദ്ധതിയുടെ ഭാഗമായി, ഓഗസ്റ്റ് മാസത്തോടെ സമ്പൂർണ ഡിജിറ്റൽ ലിറ്ററസി നേടുന്ന ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്തായി ഒളവണ്ണയെ പ്രഖ്യാപിക്കും. സർക്കാർ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും തെരഞ്ഞെടുത്ത ഒരു ഗ്രാമപഞ്ചായത്തിലാണ് ഇ മുറ്റം എന്ന പേരിൽ ഡിജിറ്റൽ ലിറ്ററസി പദ്ധതി നടപ്പാക്കുന്നത്.

കരുതലും കൈത്താങ്ങും: താമരശ്ശേരി താലൂക്ക്തല അദാലത്ത് നാളെ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് നാളെ (മെയ് 4 ) താമരശ്ശേരി ഗവ.യുപി സ്കൂളിൽ നടക്കും.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്. മേയ് എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുക കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകൾ നടക്കുക.

കനോലി ഒഴുകട്ടെ – കൈകോർക്കാം; മെയ് 12 മുതൽ മാസ്സ് ക്ലീനിംഗ് ഡ്രൈവ്

കനോലി കനാലിനെ വീണ്ടെടുക്കുന്നതിനായി മെയ് 12, 13 തിയ്യതികളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് 12 മണി വരെ മാസ്സ് ക്ലീനിംഗ് ഡ്രൈവ് നടത്തുന്നു. ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും കോഴിക്കോട് നഗരസഭയും സംയുക്തമായി ജനകീയ പങ്കാളിത്തത്തോടു കൂടിയാണ് ശുചീകരണം നടത്തുന്നത്. എട്ട് സെക്ടറുകളായി തിരിച്ച് പ്രവൃത്തി നടത്തും. ഇതിനായി ഓരോ സെക്ടറിനും ബന്ധപ്പെട്ട കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രത്യേകം സെക്ടർ കമ്മറ്റികൾ രൂപീകരിച്ച് നടപടികൾ സ്വീകരിക്കും.

കനോലി കനാൽ ശൂചീകരണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം.

കനാലിലേക്ക് മലിന ജലം ഒഴുക്കി വിടുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും തടയുന്നതിനായി പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചു പരാതികൾ ശുചിത്വമിഷൻ ജില്ലാ ഓഫീസർക്ക് നേരിട്ടോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജമാക്കിയ https://warroom.lsgkerala.gov.in/garbage എന്ന ഓൺലൈൻ സംവിധാനം വഴിയും പരാതികൾ നൽകാവുന്നതാണ്.

യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാന്മാർ, കൗൺസിലർമാർ, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, ഇറിഗേഷൻ വകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കോഴിക്കോട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കുറ്റ്യാടി ബൈപ്പാസ് -സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്

കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലേക്ക്.
പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ ചേർന്നു.

ഭൂമി വിട്ട് നൽകുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഈ മാസാവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകും. കെട്ടിടങ്ങൾക്കുള്ള വാല്യുവേഷൻ ഉൾപ്പെടെ പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബൈപ്പാസിന്‍റെ ലാൻഡ് അക്ക്വിസിഷൻ പ്രവർത്തനങ്ങൾക്ക് സമാന്തരമായി ടെണ്ടർ നടപടികൾ കൂടി പൂർത്തിയായാൽ നിർമ്മാണ പ്രവൃത്തി ഈ വർഷം തന്നെ ആരംഭിക്കും.

പദ്ധതിക്ക് ഭൂമി വിട്ടു നൽകുന്നവരിൽ നിന്നുള്ള സമ്മതപത്രം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ സ്വീകരിച്ചു. ഭൂമി വിട്ടു നൽകുന്ന പ്രദേശവാസികളുടെ സംശയങ്ങൾക്ക് തഹസിൽദാറും എഞ്ചിനീയറും മറുപടി നൽകി.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. മോഹൻദാസ്, ലാൻഡ് അക്ക്വിസിഷൻ തഹസിൽദാർ മുരളി, ആർബിഡിസി കെ എഞ്ചിനീയർ അതുൽ, ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ സംസാരിച്ചു.

പ്രദേശവാസികളുടെ ആശങ്കകൾ പരിഗണിച്ച് അലൈൻമെന്റിലെ അപാകതകൾ പരിഹരിച്ച ശേഷം 2021 ജൂലൈ മാസത്തിന് ശേഷമായിരുന്നു കുറ്റ്യാടി ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. ഏറ്റെടുക്കൽ പൂർത്തീകരിക്കുന്നതോടെ ഒരു മാസത്തിന് ശേഷം 19(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ലാൻഡ് അക്ക്വിസിഷൻ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തിയുടെ ടെണ്ടർ ഓഗസ്റ്റ് അവസാനവാരം പ്രസിദ്ധപ്പെടുത്താനാണ് തീരുമാനം.

കോമൺ കിച്ചൺ അടുക്കള ഉദ്ഘാടനം ചെയ്തു

കോഴിക്കോട് കോർപ്പറേഷൻ വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.

അടുക്കളയിൽ ദീർഘനേരം ചിലവഴിക്കുന്നവരുടെ ജോലി ഭാരം ലഘൂകരിക്കുന്ന പദ്ധതിയാണ് കോമൺകിച്ചൻ. ഇതിലൂടെ മറ്റുള്ള മേഖലകളിൽ സമയം ചിലവഴിക്കാനും സംരംഭക മേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള അവസരമൊരുക്കുകയും ചെയ്യും.

കോഴിക്കോട് കോർപറേഷൻ പരിധിയിലെ വനിതാ സംരംഭക ഗ്രൂപ്പുകൾ കോമൺ കിച്ചണ് ആവശ്യമായി വരുന്ന മൊത്തം പദ്ധതി തുകയുടെ 75% (പരമാവധി 3,75,000/- രൂപ) സബ്സിഡി ആയി ഗുണഭോക്തൃ ഗ്രൂപ്പിന് നല്കി. 2022-23 സാമ്പത്തിക വർഷത്തിൽ 13 കോമൺകിച്ചണുകളാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കുന്നത്.

കൗൺസിലർമാരായ രാജീവ്, ഗിരിജ ടീച്ചർ, ടി കെ ഷമീന, നവാസ് വാടിയിൽ, രജനി, മുൻ കൗൺസിലർ പേരോത്ത് പ്രകാശൻ, വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്‌ എം, എ.ഡി.എസ് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ, സെക്രട്ടറി വിലാസിനി, വാർഡ് കൺവീനർ അനൂപ് മാസ്റ്റർ കെ.സി, അടുക്കള കോമൺ കിച്ചൻ സംരംഭക സഫീറ ടി.കെ എന്നിവർ സംസാരിച്ചു.

ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചു

ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും 2023 മാർച്ച് ഒന്നിലെ വിലയിൽ നിന്നും നാല് രൂപയും ക്വാറി വേസ്റ്റിന് രണ്ട് രൂപയും വർദ്ധിപ്പിക്കാൻ തീരുമാനമായി.
സർക്കാരിൽ നിന്നും മറ്റൊരു തിരുമാനം വരുന്നതുവരെയായിരിക്കും പുതിയ വില തുടരുക. സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാറി ഉടമകളുടെയും തൊഴിലാളികളുടെയും ചർച്ചയിലാണ് തീരുമാനം.

വിമുക്ത ഭടന്മാരെ ചേർത്ത് പിടിച്ച് സംസ്ഥാന സർക്കാർ

സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കുമുള്ള സാമ്പത്തിക സഹായ പദ്ധതിയില്‍ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ

സംസ്ഥാനത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രകടനമാണ് സംസ്ഥാന സർക്കാർ കാഴ്ചവെക്കുന്നത്. വിവിധ പദ്ധതികളിലൂടെ സാമ്പത്തിക സഹായം വേണ്ടവർക്ക് അത് ലഭ്യമാക്കിയും പശ്ചാത്തല വികസനം ഉൾപ്പെടെയുള്ളവയിൽ ഊന്നൽ നൽകിയുമാണ് സർക്കാർ മുന്നേറുന്നത്. രാജ്യത്തിനായി സേവനം അനുഷിച്ചവരെയും കുടുംബത്തെയും ചേർത്ത് നിർത്താനും സർക്കാർ മറന്നില്ല. സൈനിക ക്ഷേമ ഓഫീസ് മുഖേനയാണ് ഇവർക്കായുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

സേവന നിരതരായ സൈനികരുടെയും വിമുക്ത ഭടന്മാരുടെയും വിധവകളുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ജില്ലാ സൈനിക ക്ഷേമ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും പ്രതിമാസ സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടിയിലധികം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ജില്ലയിൽ നിന്ന് 122 പേര്‍ക്ക് 2,34,24,000/- രൂപ വിതരണം ചെയ്തു. അതോടൊപ്പം നിര്‍ധനരും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത വിമുക്തഭടന്മാരും വിമുക്തഭട വിധവകളുമായ 69 പേര്‍ക്കായി 4,29,000/- രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല പരാതി പരിഹാര സമിതിയുടെ നേതൃത്വത്തിൽ സൈനികരുടെയും മുന്‍സൈനികരുടെയും വിമുക്തഭട വിധവകളുടെതുമായ 23 പരാതികൾ തീർപ്പാക്കി. വിവിധ വകുപ്പുകളുടെ ജില്ലാ അധികാരികളുടെ സഹായത്തോടെ പരാതികൾ അവലോകനം ചെയ്താണ് തീര്‍പ്പ് കല്‍പ്പിച്ചത്. നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കാണ് ഇതോടെ പരിഹാരമായത്. ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഈ ഓഫീസ് സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് അംശാദായം തിരികെ നൽകൽ ഉദ്ഘാടനം ചെയ്തു

കശുവണ്ടി തൊഴിലാളികളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് അംശാദായം തിരികെ നൽകുന്നതിന്റെ ജില്ലയിലെ വിതരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ധാരാളം തൊഴിലാളികൾ പ്രവർത്തിക്കുന്ന കയർ, കൈത്തറി, കശുവണ്ടി മേഖലകളിൽ ആധുനികവൽക്കരണ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. 2023 -24 സംസ്ഥാന ബജറ്റിൽ കശുവണ്ടി മേഖലയുടെ വികസനത്തിനു വേണ്ടി 20 കോടി രൂപയുടെ പ്രത്യേക പാക്കേജ് വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

കശുവണ്ടി തൊഴിലാളികളുടെ മക്കളിൽ ഡിഗ്രി, പിജി, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ അധ്യക്ഷത വഹിച്ചു.

കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എ ബിന്ദു, ബോർഡ് ഡയറക്ടർമാരായ അയത്തിൽ സോമൻ, കുന്നത്തൂർ ഗോവിന്ദ പിള്ള, ജി വേണുഗോപാൽ, അക്കൗണ്ട്സ് ഓഫീസർ ജാലിസ കെ എന്നിവർ സംസാരിച്ചു.

കായിക മേഖലക്ക് ഊർജ്ജം പകർന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ

യുവജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സ്പോർട്സ് കൗൺസിൽ ജില്ലയിൽ നടപ്പിലാക്കിവരുന്നത് നിരവധി പ്രവർത്തനങ്ങളാണ്. പൊതുജനാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്ന സ്പോർട്സ് കൗൺസിൽ സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്ബുകൾ, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഈസ്റ്റ് നടക്കാവിലുള്ള സിമ്മിങ് പൂളിൽ പൊതുജനങ്ങൾക്ക് നീന്തൽ പരിശീലനം നൽകിവരുന്നു. കൂടാതെ 23 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബേബിപൂളിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.

മാനാഞ്ചിറ സ്ക്വയറിൽ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പൊതുജനങ്ങളുടെ ആരോഗ്യം ലക്ഷ്യമാക്കി കൊണ്ട് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യത്തിൽ ദിവസേന നൂറുകണക്കിന് ആളുകളാണ് വ്യായാമത്തിന് എത്തുന്നത്. ട്രെയിനിങ് നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു ട്രെയിനറും ഇവിടെയുണ്ട്.

സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള 30ൽ പരം അസോസിയേഷനുകളുടെ സഹായത്തോടെ വിവിധ കായിക ഇനങ്ങളിലായി സമ്മർ ക്യാമ്പുകൾ നടത്തിവരുന്നു. 13 വയസ്സിൽ താഴെയുള്ള 20 കുട്ടികൾക്ക് 15 ദിവസത്തേക്ക് ആണ് പരിശീലനം നൽകുന്നത്. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം രണ്ടുവർഷമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ്.

സംസ്ഥാന ലെവൽ ഖേലോ ഇന്ത്യ ബോക്സിങ് പരിശീലന കേന്ദ്രം കോഴിക്കോട് ആരംഭിക്കാൻ സ്പോർട്സ് കൗൺസിലിന് സാധിച്ചു. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള 30 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകി വരുന്നത്. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ മറ്റു വകുപ്പുകളും ആയി ചേർന്ന് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ അക്കാദമികളിൽ പഠിക്കുന്ന കുട്ടികൾക്കായി സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദഗ്ധരെ ഉപയോഗിച്ച് കൗൺസിലിംഗ് ക്ലാസുകളും നടത്തിവരുന്നു.

റോഡുകൾ നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകം – മന്ത്രി മുഹമ്മദ്‌ റിയാസ്

റോഡ് വികസനം നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാണ്ടിപ്പാടം ചീർപ്പിങ്ങൽ പാലക്കൽ റോഡ്, കലം കൊള്ളിപ്പടന്ന റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അരീക്കോട് മീഞ്ചന്ത വട്ടകിണർ മേൽപ്പാലം, ഫറോക്ക് പേട്ട ജംഗ്ഷൻ നവീകരണം, ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ തുടങ്ങി മണ്ഡലത്തിലെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി റസാഖ് അധ്യക്ഷത വഹിച്ചു.

പാണ്ടിപ്പാടം ചീർപ്പിങ്ങൽ പാലക്കൽ റോഡിന് 89 ലക്ഷവും കലം കൊള്ളിപ്പടന്ന റോഡിന് 42.14 ലക്ഷവുമാണ് നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്. തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തിയിൽ ഉൾപെടുത്തിയാണ് പദ്ധതിക്ക് തുക വകയിരുത്തിരിക്കുന്നത്. ഹാർബർ എഞ്ചിനീയറിങ് വകുപ്പിനാണ് നിർമ്മാണ ചുമതല.

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഡാരിസ് പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ലിനിഷ എ, ലൈല കെ പി, മുൻ കൗൺസിലർ ചന്ദ്രമതി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ദീപിക പി സ്വാഗതവും സംഘാടകസമിതി കൺവീനർ ജയേഷ് നന്ദിയും പറഞ്ഞു.

സമസ്ത മേഖലകളിലും വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് – മന്ത്രി മുഹമ്മദ്‌ റിയാസ്

സർക്കാർ രണ്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ സമസ്ത മേഖലയിലും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കടലുണ്ടി ഗ്രാമപഞ്ചായത്തിൽ വാർഡ് 12ൽ നവീകരണ പ്രവർത്തി പൂർത്തീകരിച്ച കീക്കോട് മുക്കത്ത്കടവ് പുഴയോര റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ മുഴുവൻ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പറഞ്ഞു. മണ്ണൂർ മുക്കത്ത് കടവ് റോഡ് നവീകരണത്തിനായി 4 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു.

തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി പദ്ധതി പ്രകാരം 96.1 ലക്ഷം രൂപ മുടക്കി ഹാർബർ എൻജിനീയറിങ് വകുപ്പാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായിരുന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സുഷമ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസ് സ്വാഗതവും വാർഡ് മെമ്പർ സ്മിത ഗണേഷ് നന്ദിയും പറഞ്ഞു.

2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി സർക്കാർ നടപ്പിലാക്കി – മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്; ചാലിയം ഗവ ഫിഷറീസ് എൽപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെയും പുനരധിവസിപ്പിക്കാൻ 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി സർക്കാർ നടപ്പിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് മന്ത്രി. ചാലിയം ഗവ. ഫിഷറീസ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തീരദേശ ജനതയെ മുഖ്യധാരയുടെ ഭാഗമാക്കി അവരുടെ ജീവിത നിലവാരം ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. തീരദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും ഹൈടെക് ശ്രേണിയിലേക്ക് ഉയർത്തുകയും ചെയ്യുവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 11000 കോടിയോളം രൂപയുടെ വിവിധ പദ്ധതികൾ തീരദേശ വികസനത്തിന് സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരള തീരദേശ വികസന കോർപ്പറേഷൻ മുഖേന 58.93 ലക്ഷം രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കടലുണ്ടി ഗ്രാമപഞ്ചായത്തിലെ ചാലിയം ഗവ ഫിഷറീസ് എൽപി സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചത്.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ രഞ്ജിനി പി കെ റിപ്പോർട്ട് അവതരിപ്പിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ, സ്ഥിരം സമിതി അംഗങ്ങളായ ടി സുഷമ, ബിന്ദു പച്ചാട്ട്, മുരളി മുണ്ടെങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലുബൈന ബഷീർ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി അബ്ദുൾ ഖാദർ, പി.ടി.എ പ്രസിഡന്റ്‌ നൗഫൽ സി, കെ.എസ്.സി.എ.ഡി.സി ഡയറക്ടർ ബോർഡ് അംഗം ഹാരിസ്, ഫിഷറീസ് സ്കൂൾ എച്ച്.എം ജ്യോതിഷ് കുമാർ കെ.പി എന്നിവർ സംസാരിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വാനോളം ഉയർത്താൻ സർക്കാരിന് സാധിച്ചു – മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കി വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വാനോളം ഉയർത്താൻ സർക്കാരിന് സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനവും മെഗാ ത്രിവേണി സ്റ്റുഡൻസ് മാർക്കറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങൾ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ എണ്ണം വർധിക്കുകയും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. സ്റ്റുഡൻസ് മാർക്കറ്റിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ വിപണിയിൽ വളരെ ഫലപ്രദമായി ഇടപെടാൻ കൺസ്യൂമർഫെഡിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കററ്റിൽ നടന്ന ചടങ്ങിൽ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. ത്രിവേണി നെയിംസ്ലിപ്പിന്റെ പ്രകാശനം ചെയര്‍മാന്‍ എം. മെഹബൂബ് നിർവഹിച്ചു.

സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് മുഖേന സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ 35 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങള്‍ എന്നതാണ് സ്‌കൂള്‍ മാര്‍ക്കറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
ഗുണമേന്മയും വിലക്കുറവും ഉറപ്പ് വരുത്തിയാണ് പഠനോപകരണങ്ങള്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളിലൂടെ ലഭ്യമാക്കുന്നത്. അധ്യയന വര്‍ഷാരംഭത്തിൽ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകൾ ആരംഭിക്കുന്നത്. മെയ് മൂന്ന് മുതൽ 20 വരെയാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ പ്രവർത്തനം.

കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍, കോഴിക്കാട് ടൗണ്‍ കോ-ഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മലന്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാര്‍, കേരളബാങ്ക് റീജ്യണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്.സി, സഹകരണവകുപ്പ് സീനിയർ ഇൻസ്പെകടർ അനൂജ്.എം.കെ, കൺസ്യൂമർഫെഡ് സീനിയർ മാനേജർ സുരേഷ് ബാബു. സി, കണ്‍സ്യൂമര്‍ഫെഡ് റീജ്യണല്‍ മാനേജര്‍ പി.കെ.അനില്‍ കുമാര്‍, അസി. റീജ്യണല്‍ മാനേജര്‍ വൈ.എം. പ്രവീണ്‍ എന്നിവർ സംസാരിച്ചു.