കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണിമുതല്‍ മൂന്നുമണിവരെ സെക്ഷന്‍ പരിധിയില്‍ മുഴുവനായും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പതിനൊന്ന് കെ.വി ലൈനില്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണിത്. കന്നൂര്‍ സബ് സ്റ്റേഷന്‍, മാടാക്കര ഭാഗം, കാവുംവട്ടം, മുത്താമ്പി, നടേരി ഭാഗങ്ങളും, കൊയിലാണ്ടി ടൗണും പരിസരവും, കൊല്ലം പെട്രോള്‍ പമ്പ് വരെയുള്ള ഭാഗങ്ങളും കൊയിലാണ്ടി സെക്ഷന്‍ പരിധിയ്ക്കുള്ളില്‍ വരുന്നതാണ്.