വിമാനത്തിൽ വച്ച് പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ  പോക്സോ കേസ്


Advertisement

കണ്ണൂർ: വിമാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പീഡന ശ്രമം നടന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂവായ പ്രസാദാണ് കുട്ടിയെ പീഡിപ്പിച്ചത്.

Advertisement

കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതി. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു. മുംബൈ സ്വദേശിയാണ് പ്രസാദ്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം നടന്നത്.

Advertisement

കണ്ണൂർ എയർപോർട്ട് പൊലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പ്രസാദിനെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് എയർഇന്ത്യ അധികൃതർക്ക് നോട്ടീസ് നൽകും. മസ്ക്കറ്റിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരുന്ന കണ്ണൂർ സ്വദേശിയായ 15കാരനാണ് വിമാനത്തിൽ പീഡനത്തിന് ഇരയായത്.

Advertisement