എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകീട്ട്; ഫലം അറിയാനുള്ള വെബ്‌സൈറ്റുകള്‍ ഇവയൊക്കെ


തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) , എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകലുടെ ഫലവും പ്രഖ്യാപിക്കും.

വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും.
വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും . സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എല്‍സിയിലെ വിജയം.

റിസര്‍ട്ട് അറിയാനുള്ള സൈറ്റുകള്‍ ഇവയൊക്ക

1. https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://ssloexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in

എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് https://thschiexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി.റിസള്‍ട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകുന്നതാണ്.