ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍; പ്രതിഷേധവുമായി യാത്രക്കാരും നാട്ടുകാരും
ചേമഞ്ചേരി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും ട്രെയിന്‍യാത്രികരും പ്രതിഷേധത്തില്‍. ഇന്നലെ പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്ത് ദേശീയപാത പ്രവൃത്തി നടക്കുന്ന ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടത്. ഇത് രണ്ടാംതവണയാണ് ഈ ഭാഗത്ത് കക്കൂസ് മാലിന്യംതള്ളുന്നത്.
ഇന്നലെ രാവിലെ മെമു ട്രയിന്‍ കയറാനെത്തിയ യാത്രക്കാരെല്ലാം ദുര്‍ഗന്ധം കാരണം ബുദ്ധിമുട്ടി. നിലവില്‍ റെയില്‍വേ സ്റ്റേഷന്‍ ചുമതലയുള്ള രമ്യ രജിലേഷ് പഞ്ചായത്ത് പ്രസിഡന്റിനും ആര്‍.പി.എഫിനും പരാതി നല്‍കിയിട്ടുണ്ട്.