മാലിന്യങ്ങള്‍ നിറഞ്ഞ് അനാഥമായി കൊല്ലത്തെ ഇറുംകാട്ടില്‍ റോഡ്; റോഡ് നവീകരിക്കാന്‍ പണമില്ലെന്ന് കൊയിലാണ്ടി നഗരസഭ, മന്ത്രിമാർക്ക് പരാതി നൽകി നാട്ടുകാർ


കൊയിലാണ്ടി: മാലിന്യങ്ങള്‍ നിറഞ്ഞ് അനാഥമായി കൊയിലാണ്ടി നഗരസഭയിലെ നാല്‍പ്പത്തിരണ്ടാം വാര്‍ഡില്‍ കൊല്ലത്തുള്ള ഇറുംകാട്ടില്‍ റോഡ്. നിരവധി വീട്ടുകാര്‍ക്ക് ആശ്രയമായ റോഡാണ് ശോചനീയാവസ്ഥയിലുള്ളത്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ റോഡിന്റെ നവീകരണം നഗരസഭയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ഇത്ര കാലമായിട്ടും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റമില്ല. പത്ത് വര്‍ഷത്തോളമായി ഉപയോഗശൂന്യമായ നിലയിലാണ് ഈ റോഡ്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നഗരസഭയില്‍ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക സ്ഥിതി അനുസരിച്ച് മുഴുവന്‍ റോഡുകളും നവീകരിക്കാന്‍ സാധ്യമല്ല എന്ന മറുപടിയാണ് നഗരസഭ നല്‍കിയത്.

ഇപ്പോള്‍ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാർ. നഗരസഭയ്ക്ക് നല്‍കിയ പരാതിയെ കുറിച്ചും അതിന് ലഭിച്ച മറുപടിയെ കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് പരാതി. മന്ത്രിമാര്‍ക്ക് നല്‍കിയ പരാതിയില്‍ ഉടന്‍ ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

കൊയിലാണ്ടി നഗരസഭ നൽകിയ മറുപടി കാണാം: