പേരാമ്പ്ര പഞ്ചായത്ത് എല്‍.പി.സ്‌കൂള്‍ കായികമേള; പന്ത്രണ്ട് സ്‌കൂളുകളെ പിന്നിലാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍


പേരാമ്പ്ര: ഗ്രാമപഞ്ചായത്ത്തല എല്‍.പി.സ്‌കൂള്‍ കായികമേളയില്‍ പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ഓവറോള്‍ചാമ്പ്യന്‍മാരായി. പന്ത്രണ്ടോളം സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്.

ഒന്ന്, രണ്ട് ക്ലാസുകളിലെ എല്‍.പി. മിനിയിലും മൂന്ന്, നാല് ക്ലാസുകളിലെ എല്‍.പി. കിഡീസിലും ഓട്ട മത്സരങ്ങളിലും ലോംഗ് ജംപിലും റിലേയിലും വ്യക്തമായ ആധിപത്യം നേടിയാണ് പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ ചാമ്പ്യന്‍മാരായത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് കായികമേള ഉദ്ഘാടനം ചെയ്തു. കായികമേളയിലെ ജേതാക്കള്‍ക്ക് മെമ്പര്‍ ജോന പി. ട്രോഫികള്‍ വിതരണം ചെയ്തു. മെമ്പര്‍മാരായ പി.കെ.രാഗേഷ്, വിനോദന്‍ തിരുവോത്ത്, പഞ്ചായത്ത് എഡ്യുക്കേഷന്‍ കണ്‍വീനര്‍ മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.