പഴയ ഓര്‍മ്മകള്‍ അയവിറക്കി അധ്യാപകരും വിദ്യാര്‍ഥികളും ഒത്തുകൂടി; സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത് കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ


കൂത്താളി: കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ 83-86 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മൃതിയോരം 24 വിദ്യാര്‍ത്ഥി -അധ്യാപക സംഗമം നടത്തി. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വി.കെ. പ്രമോദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പി.നളിനി അധ്യക്ഷ്യത വഹിച്ചു. ടി.വി.മുരളി, എന്‍.പി.ബിജു, യു.എം.രാജന്‍, എന്‍.പി.നാസര്‍, സി.പി.പ്രകാശന്‍, കെ.സി.റീജ, കെ. പി ഉബൈദ്, എന്‍.കെ.കുഞ്ഞബ്ദുള്ള സംസാരിച്ചു. പേരാമ്പ്ര ദയ പാലിയേറ്റിവ് സോസൈറ്റിക്ക് വേണ്ടി സര്‍ജിക്കല്‍ ഉപകരണങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രൊഫസര്‍ കെ.വി.ബാബുരാജില്‍ നിന്നും ട്രെസ്റ്റ് മെമ്പര്‍മാരായ എന്‍.കെ.മജീദ്, കെ.പി.യുസഫ് എന്നിവര്‍ ഏറ്റുവാങ്ങി.

പൂര്‍വ്വാദ്ധ്യാപക സംഗമം റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ പി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്ക് ആദരവും ഉപഹാര സമര്‍പ്പണവും നടത്തി. പൂര്‍വ്വാധ്യാപകരായ കെ.ടി.ബാലകൃഷ്ണന്‍, പി.മോഹന്‍ദാസ്, ഇ.പി.കാര്‍ത്യായനി,
കമലദേവി, സെബാസ്റ്റ്യന്‍ ജോസഫ്, തോമസ് കുട്ടി, റോയ്, കെ.ശോഭന എന്നിവര്‍ സംസാരിച്ചു.