പയ്യോളിയില്‍  അജ്ഞാതന്‍ കടയുടമയെ മര്‍ദിച്ചതായി പരാതി


പയ്യോളി: പയ്യോളിയില്‍ കടയുടമയെ മര്‍ദിച്ചതായി പരാതി. പയ്യോളി ഹൈസ്‌കൂളിന് സമീപം ഗ്ലോബല്‍ വിഷന്‍ സ്ഥാപനത്തിലെ
സജീവനെ (47) മര്‍ദിച്ചെന്നാണ് പരാതി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.

വൈകീട്ട് അഞ്ചരയോടെ കടയിലെത്തിയ മാസ്‌ക്കും തൊപ്പിയും അണിഞ്ഞയാള്‍ സജീവനെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ അവശ്യപ്പെട്ടുകയും  ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനിടെ സജീവനെ പിറകിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു

തറയില്‍വീണ സജീവനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും  പറയുന്നു. ആക്രമണ ശേഷം അയാള്‍ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മാസ്‌ക്കും തൊപ്പിയും ധരിച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല.