പേരാമ്പ്ര കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് പരിക്ക്


Advertisement

പേരാമ്പ്ര: കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയിൽ കടിയങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ 11.30 നാണ് അപകടം നടന്നത്. പാലേരി, കടിയങ്ങാട് സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Advertisement

കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് സ്‌ക്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സമീപത്തെ കടയിൽ നിന്ന് ഇറങ്ങിയ സ്‌ക്കൂട്ടർ യാത്രക്കാർ വാഹനം എടുത്ത് പോവുന്നതിനിടയിലാണ് അപകടം നടന്നത്. അപകടത്തിൽ ഇരുവാഹനത്തിന്റെയും മുൻവശം പൂർണ്ണമായി തകർന്നു.

Advertisement

അപകടത്തിൽ സ്‌ക്കൂട്ടർ യാത്രിക്കാരായ കടിയങ്ങാട് സ്വദേശികളായ തെക്കേലത്ത് ഷഹ്വാൻ, കുനിയിൽ ഇർഫാൻ, ബൈക്ക് യാത്രികരായ പാലേരി സ്വദേശികളായ തെക്കെ പറമ്പിൽ അഭയ്, വലിയ വീട്ടുമ്മൽ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisement

summary: Perampra Kadiyangad bike and scooter collide accident