യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പയ്യോളിയിലെ റെയിൽവേ ഗെയിറ്റ് രണ്ട് ദിവസം അടച്ചിടും


പയ്യോളി: തിക്കോടിയ്ക്കും വടകരയ്ക്കും ഇടയിൽ പയ്യോളിയിലുള്ള 210-എ നമ്പർ റെയിൽവേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. ഡിസംബർ 23, 24  തിയ്യതികളിലാണ് ഗെയിറ്റ് അടച്ചിടുക. അറ്റകുറ്റപ്പണികൾക്കായാണ് ഗെയിറ്റ് അടച്ചിടുന്നതെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.