ഇനി തിറകളുടെ നാളുകൾ, പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി; ഉത്സവം ആഘോഷമാക്കാനൊരുങ്ങി നാട്


കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി സുഖലാലൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. തുടർന്ന് നടന്ന ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ആലപ്പുഴ ശ്രീഭദ്രഭജൻസ് അവതരിപ്പിച്ച നാമ സങ്കീർത്തനം അരങ്ങേറി.

നാളെ രാവിലെ ശ്രീ ഭൂതബലി, വൈകുന്നേരം അഞ്ച് മണിക്ക് കാഴ്ചശീവേലി, രാത്രി 8.30 ന് നൃത്തോൽത്സവം. ഫെബ്രവരി രണ്ടിന് 11.30 മുതൽ 3 വരെ സമൂഹസദ്യ. വൈകുന്നേരം പുഷ്പാഭിഷേകം, രാത്രി ഏഴിന്ന മിഥുൻ പി.വി.യുടെ തായമ്പക. രാത്രി. 9.30 ന് നാന്ദകം എഴുന്നള്ളിപ്പ്.

ഫെബ്രവരി മൂന്നിന് വലിയ വിളക്ക്, അരങ്ങോല വരവുകൾ, വൈകുന്നേരം ആറ് മണിക്ക് സഹസ്രദീപകാഴ്ച്ച, രാത്രി 12.45 ന് നാന്ദകം എഴുന്നള്ളിപ്പ്, തുടർന്ന് തിറകൾ നടക്കും. നാലാം തിയ്യതി താലപ്പൊലി, രാവിലെ എട്ട് മണിക്ക് വിദ്യാമന്ത്ര പുഷ്പാർച്ചന, രാവിലെ. 10.30 ന് പാൽ എഴുന്നള്ളിപ്പ്. 11.30 ന് ആറാട്ട് കുട വരവ്. വൈകീട്ട്, 3.30ന് ഇളനീർ കുലവരവ്, വൈകീട്ട് നാല് മുതൽ കുട്ടിച്ചാത്തൻ തിറ. ദീപാരാധനക്ക് ശേഷം, പി.വി.പുരന്തരദാസ്, കേരളശ്ശേരി സുബ്രഹ്മണ്യൻ, കേരളശ്ശേരിരാമൻകുട്ടി എന്നിവരുടെ മേളപ്രമാണത്തിൽ നിരവധി കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും, നാദസ്വരവും സഹിതം താലപ്പൊലിയോടു കൂടി ദേവീദേവൻമാരുടെ കൂട്ടി എഴുന്നള്ളിപ്പ്. ശേഷം ഭഗവതി തിറ, പള്ളിവേട്ട. അഞ്ചാം തിയ്യതി വൈകിട്ട് 4 മണിക്ക് ആറാട്ട് പുറപ്പാട്, രാത്രി 12 30 ന് ഗുരുതി തർപ്പണം.