പാലക്കാട് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച് ബസ് മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്


Advertisement

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനുസമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 12.30നാണ് അപകടം. തമിഴ്‌നാട് തിരുത്തണിയില്‍നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്.

Advertisement

25 തീര്‍ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്‌. വാഹനത്തിന്റെ നിയന്ത്രണംതെറ്റി ഡിവൈഡറില്‍ ഇടിച്ചതാണെന്ന് ഹൈവേ പോലീസ് പറഞ്ഞു. നാട്ടുകാരും, വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Summary: Palakkad Sabarimala pilgrims’ bus overturns accident; 15 people injured. 

Advertisement
Advertisement